കോന്നി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2.09 കോടി രൂപയാണ് ഫോറന്‍സിക് ബ്ലോക്കിന്റെ നിര്‍മ്മാണ ചിലവ്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്‌സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം സ്റ്റാഫ് റൂമുകള്‍, റിസപ്ഷന്‍ എന്നിവ ക്രമീകരിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. ഒന്നാം ഘട്ടത്തില്‍ 167.33 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച 300 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. പീഡിയാട്രിക് ഐസിയു, ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബര്‍ റൂം വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഡീന്‍ വില്ല, ബ്ലഡ് ബാങ്ക് എന്നിവ യാഥാര്‍ത്ഥ്യമാക്കി. ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാന്‍ സ്ഥാപിച്ചു.

200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, 1000 സീറ്റുകളുള്ള ഓഡിറ്റോറിയം, അക്കാഡമിക് ബ്ലോക്ക് ഫേസ് രണ്ട് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. കിഫ്‌ബിയിൽ നിന്ന് അനുവദിച്ച 352 കോടി രൂപയ്ക്ക് അതിവേഗമാണ് കോന്നി മെഡിക്കല്‍ കോളേജിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് അധ്യക്ഷന്‍ അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, കോന്നി മെഡിക്കല്‍ കൊളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. എസ്. നിഷ, സൂപ്രണ്ട് ഡോ. എ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...