കോന്നി : കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ഊർജിതമാക്കി പ്രവർത്തന സജ്ജമാക്കണം കോന്നി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധത വെച്ചുപൊറുപ്പിക്കില്ല എന്ന് ആവർത്തിക്കുന്ന നരേന്ദ്രമോഡിയും, ബിജെപിയും ബൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിലൂടെ എന്തു സന്ദേശമാണ് രാജ്യത്തെ സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടും നൽകുന്നതെന്ന് ആർഎസ്പി സംസ്ഥാന കമ്മറ്റിഅംഗം തോമസ് ജോസഫ് ചോദിച്ചു. ആർഎസ്പി കോന്നി നിയോജക മണ്ഡലം സമ്മേളനം കോന്നി എം.ശിവരാമൻ നഗറിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.
ആർഎസ്പി സംസ്ഥാന കമ്മറ്റിഅംഗം ആർ.എം ഭട്ടതിരിയുടെ അദ്ധ്യക്ഷതയിൽ കൂടിയായ സമ്മേളനത്തിൽ അഡ്വ.പി.ജി പ്രസന്നകുമാർ, പ്രൊഫ.ഡി.ബാബു ചാക്കോ, പി.എം രാധാകൃഷ്ണൻ, എസ്.സതീഷ്, ജോൺസ് യോഹന്നാൻ, മറിയം ബാബു, ഷാഹിദ ഷാനവാസ്, സി.എൻ ഗോപി, ആർ രാജി, രവി പിള്ള എന്നിവർ സംസാരിച്ചു.