Saturday, July 5, 2025 9:34 am

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഫര്‍ണിച്ചറുകള്‍ എത്തിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉദ്ഘാടനത്തിനു തയാറെടുക്കുന്ന കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഫര്‍ണിച്ചറുകള്‍ എത്തിച്ചു തുടങ്ങി. സിഡ്‌കോയാണ് ഫര്‍ണിച്ചറുകള്‍ എത്തിച്ചു നല്‍കുന്നത്. റാക്ക്, ഹോസ്പിറ്റല്‍ കോട്ട് ബഡ്, ബഡ് സൈഡ് ലോക്കര്‍, അലമാര, വാട്ടര്‍ ബിന്‍, ഇന്‍സ്ട്രുമെന്റ് ട്രോളി, വീല്‍ ചെയര്‍, വേസ്റ്റ് ബിന്‍, പേഷ്യന്റ് സ്റ്റൂള്‍ തുടങ്ങിയവയാണ് എത്തിയത്. ബാക്കിയുള്ള ഉപകരണങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ എത്തിക്കും. ഉദ്ഘാടനത്തിനു മുന്‍പായി ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ച് സജ്ജീകരിക്കാനുള്ള പ്രവര്‍ത്തമാണ് നടന്നു വരുന്നത്.

കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും മെഡിക്കല്‍ കോളജിനായി അനുവദിച്ച ഒരു കോടി രൂപയില്‍ 73,69,306 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. എക്‌സ് റേ മെഷീന്‍, ഓട്ടോമാറ്റിക്ക് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, ഹീമറ്റോളജി അനലൈസര്‍, ഫാര്‍മസിക്കുള്ള റഫ്രിജറേറ്റര്‍, ഇ.സി.ജി. മെഷീന്‍, അള്‍ട്രാസൗണ്ട് സ്‌കാനര്‍, ഇലക്ട്രിക്കലായി ഓപ്പറേറ്റ് ചെയ്യുന്ന ഡെന്റല്‍ ചെയര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ലഭ്യമാകും. നിര്‍വഹണ ഉദ്യോഗസ്ഥനായി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി കളക്ടര്‍ ഉത്തരവായിട്ടുണ്ട്. മൂലധന സ്വഭാവത്തിലുള്ള മറ്റ് ഉപകരണങ്ങളും എംഎല്‍എ ഫണ്ടില്‍ നിന്നും വാങ്ങി നല്‍കും. മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഉദ്ഘാടന തീയതി ഉടന്‍ തന്നെ തീരുമാനമാകുമെന്നും കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദിശാസൂചിക തകര്‍ന്നു ; പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന സഞ്ചാരികൾക്ക് വഴി തെറ്റുന്നു

0
റാന്നി : പെരുനാട്- പെരുന്തേനരുവി റോഡിലെ ആഞ്ഞിലിമുക്കിൽ സ്ഥാപിച്ചിരുന്ന ദിശാസൂചിക...

പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു

0
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു....

വെള്ളപ്പാറമുരുപ്പ് – വടക്കേക്കരപ്പള്ളി റോഡിന്റെ നിർമ്മാണം പൂർത്തിയാ‌ക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

0
ഏഴംകുളം : തൊടുവക്കാട് ഉഷസ് പടി - വെള്ളപ്പാറമുരുപ്പ് - വടക്കേക്കരപ്പള്ളി...

മീററ്റിൽ മദ്റസ വിദ്യാർത്ഥിയായ 22കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

0
​മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മദ്റസാ വിദ്യാർത്ഥിയായ 22കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 45കാരനായ...