പത്തനംതിട്ട : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് നടത്തുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കരുതല്‍
ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തിയായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. ആദ്യഘട്ടത്തില്‍ നൂറ് കിടക്കകളാണ് കിടത്തി ചികിത്സയ്ക്കായി ഒരുക്കുന്നത്. തുടര്‍ന്ന് 300 കിടക്കകളായി ഉയര്‍ത്തും. കിഫ്ബി പദ്ധതിയില്‍ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം തറക്കല്ലിട്ട് നിര്‍മാണം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് ; ആദ്യഘട്ടത്തില്‍ നൂറ് കിടക്കകള്‍
RECENT NEWS
Advertisment