കോന്നിയില്‍ എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സ് വിതരണം ചെയ്തു ; കരുതല്‍ സ്പര്‍ശം പദ്ധതിക്കു തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആരോഗ്യരംഗത്ത് കേരളത്തോടൊപ്പം കോന്നിയും വലിയ കുതിച്ചു ചാട്ടമാണ് ഈ കാലയളവില്‍ നടത്തിയതെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ആരോഗ്യമേഖലാ ശാക്തീകരണ പദ്ധതിയായ കരുതല്‍ സ്പര്‍ശത്തിന്റെയും എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള ആംബുലന്‍സ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ്. കോന്നി നിയോജക മണ്ഡലത്തില്‍ നിലവിലുള്ള 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ഉത്തരവായിട്ടുണ്ട്. കോന്നി താലൂക്ക് ആശുപത്രിക്ക് 10 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനം മുന്നോട്ടു പോകുകയാണ്. എട്ട് ആംബുലന്‍സ് കോന്നിയുടെ മലയോര മേഖലയില്‍ എത്തിക്കാന്‍ കഴിയുക എന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.

കോന്നി താലൂക്ക് ആശുപത്രി, ആങ്ങമൂഴി, മലയാലപ്പുഴ, മൈലപ്ര, പ്രമാടം, വള്ളിക്കോട്, കൊക്കാത്തോട്, കൂടല്‍ എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആംബുലന്‍സ് കൈമാറിയത്. മന്ത്രിയില്‍ നിന്നും ആംബുലന്‍സിന്റെ താക്കോല്‍ പഞ്ചായത്ത് പ്രസിഡന്റുമാരും മെഡിക്കല്‍ ഓഫീസര്‍മാരും ചേര്‍ന്ന് ഏറ്റുവാങ്ങി.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പത്തനംതിട്ട എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ഡപ്യൂട്ടി ഡിഎംഒ ഡോ. നിരണ്‍ ബാബു, കോന്നി തഹല്‍സീദാര്‍ കെ. ശ്രീകുമാര്‍, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍. മോഹനന്‍ നായര്‍, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത്, മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍, സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയില്‍, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി , ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജ ഗോപാലന്‍നായര്‍, സി പി ഐ എം ഏരിയ സെക്രട്ടറി ശ്യാംലാല്‍, സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം പി.ആര്‍. ഗോപിനാഥന്‍, കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയില്‍, എന്‍ സി പി ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരന്‍ നായര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവമ്പുറം, കേരള കോണ്‍ഗ്രസ് ബി നിയോജക മണ്ഡലം പ്രസിഡന്റ്  കെ.ജി. രാമചന്ദ്രന്‍പിള്ള, ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് അമ്പിളി വര്‍ഗീസ്, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രേസ് മറിയം ജോര്‍ജ്ജ്  എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...