പത്തനംതിട്ടയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 424 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, പന്നിവിഴ, ആനന്ദപ്പള്ളി) 15
2 പന്തളം (പൂഴിക്കാട്, കടയ്ക്കാട്, കുരമ്പാല സൗത്ത്, മങ്ങാരം തോന്നല്ലൂര്‍) 15
3 പത്തനംതിട്ട (കുമ്പഴ, വെട്ടൂര്‍, മുണ്ടുകോട്ടയ്ക്കല്‍, കണ്ണങ്കര, വെട്ടിപ്പുറം, മേലെ വെട്ടിപ്പുറം) 24
4 തിരുവല്ല (കാവുംഭാഗം, മഞ്ഞാടി, മുത്തൂര്‍, ചുമത്ര, കാട്ടൂര്‍, തിരുമൂലപുരം, വാരിക്കാട്) 28
5 ആനിക്കാട് (ആനിക്കാട്, പുന്നവേലി) 5
6 ആറന്മുള (ഇടയാറന്മുള, എരുമക്കാട്, കോട്ട) 9
7 അരുവാപ്പുലം (കല്ലേലി, അരുവാപ്പുലം) 5
8 അയിരൂര്‍ (വെളളിയറ, തേക്കുംങ്കല്‍) 4
9 ചെന്നീര്‍ക്കര (പ്രക്കാനം, ചെന്നീര്‍ക്കര) 4
10 ചെറുകോല്‍ ( ചെറുകോല്‍) 5
11 ചിറ്റാര്‍ (ചിറ്റാര്‍, മണക്കയം, പന്നിയാര്‍) 9
12 ഏറത്ത് (മണക്കാല, വെളളക്കുളങ്ങര, വടക്കേടത്തുകാവ്, പുതുശ്ശേരിഭാഗം, വയല) 11
13 ഇലന്തൂര്‍ (ഇലന്തൂര്‍, നെല്ലിക്കാല) 8
14 ഏനാദിമംഗലം (ഇളമണ്ണൂര്‍, കുന്നിട, മാരൂര്‍, മങ്ങാട്, മരുതിമൂട്) 8
15 ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ) 18
16 ഏഴംകുളം (തേപ്പുപാറ, കൈതപ്പറമ്പ്, അറുകാലിയ്ക്കല്‍ , പട്ടാഴിമുക്ക്, ഏനാത്ത്) 10
17 എഴുമറ്റൂര്‍ (വാളക്കുഴി, എഴുമറ്റൂര്‍, തെളളിയൂര്‍) 5
18 കടമ്പനാട് (തുവയൂര്‍ നോര്‍ത്ത്, മണ്ണടി) 2
19 കടപ്ര (വളഞ്ഞവട്ടം, കിഴക്കുംഭാഗം) 2
20 കലഞ്ഞൂര്‍ (പാടം, കൂടല്‍) 3
21 കല്ലൂപ്പാറ (കടമാങ്കുളം, പുതുശ്ശേരി) 2
22 കവിയൂര്‍ (കവിയൂര്‍) 2
23 കൊടുമണ്‍ (കൊടുമണ്‍, ചന്ദനപ്പളളി, അങ്ങാടിക്കല്‍ സൗത്ത്, ഇടത്തിട്ട) 17
24 കോയിപ്രം (കോയിപ്രം, പുല്ലാട്, കുറുങ്ങഴ, നെല്ലിക്കല്‍) 13
25 കോന്നി (ചെങ്ങറ, മുറിഞ്ഞകല്‍, പൂവംമ്പാറ, വട്ടക്കാവ്, എലിയറയ്ക്കല്‍ , മങ്ങാരം, കോന്നി) 16
26 കൊറ്റനാട് 1
27 കോട്ടാങ്ങല്‍ 1
28 കോഴഞ്ചേരി (കോഴഞ്ചേരി, കീഴുകര, തെക്കേമല, കുന്നത്തുകര) 6
29 കുളനട (കുളനട, പനങ്ങാട്) 2
30 കുന്നന്താനം (മാന്താനം, കുന്നന്താനം) 15
31 കുറ്റൂര്‍ (വെണ്‍പാല, വെസ്റ്റ് ഓതറ) 5
32 മലയാലപ്പുഴ (താഴം) 2
33 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, കീഴ്‌വായ്പ്പൂര്‍) 13
34 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്) 4
35 മെഴുവേലി (ഇലവുംതിട്ട, മെഴുവേലി) 3
36 മൈലപ്ര (മൈലപ്ര, മേക്കൊഴൂര്‍) 6
37 നാറാണമ്മൂഴി (കക്കുടുമണ്‍, നാറാണംമൂഴി, തൊമ്പിക്കണ്ടം) 8
38 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി) 10
39 നിരണം 1
40 ഓമല്ലൂര്‍ (വാഴമുട്ടം, മഞ്ഞനിക്കര, ആറ്റരികം, ഓമല്ലൂര്‍ 9
41 പളളിക്കല്‍ (പെരിങ്ങനാട്, പഴകുളം, പള്ളിക്കല്‍) 3
42 പന്തളം-തെക്കേക്കര (തട്ട, മല്ലിക) 4
43 പെരിങ്ങര (ഇടിഞ്ഞില്ലം, അഴിയിടത്തുചിറ) 4
44 പ്രമാടം (പുളിമുക്ക്, മല്ലശ്ശേരി, ഇളകൊളളൂര്‍) 10
45 പുറമറ്റം (പുറമറ്റം, മുണ്ടമല, കവുങ്ങുംപ്രയാര്‍) 18
46 റാന്നി (റാന്നി, കരികുളം) 2
47 റാന്നി പഴവങ്ങാടി (പഴവങ്ങാടി, മക്കപ്പുഴ, എൈത്തല, ചേത്തയ്ക്കല്‍, ഇടമണ്‍) 18
48 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, പുല്ലൂപ്പുറം, അങ്ങാടി) 4
49 റാന്നി പെരുനാട് (മാടമണ്‍, പെരുനാട്, മാമ്പാറ, മുക്കം) 10
50 സീതത്തോട് (കോട്ടമണ്‍പാറ, അളളുങ്കല്‍, കൊച്ചുകോയിക്കല്‍, സീതത്തോട് 6
51 തണ്ണിത്തോട് (തോക്കുതോട്, തണ്ണിത്തോട്, എലിമുളളുംപ്ലാക്കല്‍) 8
52 തോട്ടപ്പുഴശ്ശേരി (തോട്ടപ്പുഴശ്ശേരി) 2
53 തുമ്പമണ്‍ (തുമ്പമണ്‍, മുട്ടം) 4
54 വടശ്ശേരിക്കര (പേഴുംപാറ, തലച്ചിറ, കുമ്പളത്താമണ്‍, ചെറുകുളഞ്ഞി) 12
55 വളളിക്കോട് (വളളിക്കോട്, നരിയാപുരം, ഞക്കുനിലം, വാഴമുട്ടം ഈസ്റ്റ്) 10
56 വെച്ചൂച്ചിറ (വെച്ചൂച്ചിറ, ചാത്തന്‍തറ, മുക്കൂട്ടുതറ) 6

ജില്ലയില്‍ ഇതുവരെ ആകെ 35059 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 30235 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കടമ്പനാട് സ്വദേശി (38) 09.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) തോട്ടപ്പുഴശേരി സ്വദേശിനി (57) 09.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) പന്തളം തെക്കേക്കര സ്വദേശി (73) 09.01.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 281 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 28368 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6474 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6195 പേര്‍ ജില്ലയിലും 279 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 156
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 31
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 134
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 100
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 115
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 74
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 54
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 101
9 ആനിക്കാട് സിഎഫ്എല്‍ടിസി 50
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 41
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4788
12 സ്വകാര്യ ആശുപത്രികളില്‍ 185
ആകെ 5829

ജില്ലയില്‍ 11051 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4538 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3382 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 150 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 307 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18971 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 154177, 0, 154177
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 152231, 51, 152282.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 15986, 44, 16030.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4992, 4, 4996.
6 സി.ബി.നാറ്റ് പരിശോധന 408, 0, 408.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 328279, 99, 328378.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 987 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1086 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2150 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.84 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 23 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 78 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 617 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...