കോന്നി ഗവ. മെഡിക്കല്‍ കോളജ് : ലബോറട്ടറി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങിയത്.

ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയാണ് സ്ഥാപിച്ചിട്ടുള്ളത്. ഫുള്‍ ഓട്ടോമാറ്റിക്ക് അനലൈസര്‍, ഹീമറ്റോളജി അനലൈസര്‍, സെമി ഓട്ടോമാറ്റിക്ക് അനലൈസര്‍, യൂറിന്‍ അനലൈസര്‍, മൈക്രോസ്‌കോപ്പ്, ഇങ്കുബേറ്റര്‍, ഹോട്ട് എയര്‍ ഓവന്‍ തുടങ്ങി എല്ലാ ആധുനിക ഉപകരണങ്ങളും ലബോറട്ടറിയില്‍ ക്രമീകരിച്ചിട്ടിണ്ട്.
ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റാണ് ലബോറട്ടറി സജ്ജമാക്കിയത്. ഡിപ്പാര്‍ട്ട്മെന്റിലെ സീനിയര്‍ റസിഡന്റ് ഡോ. ബ്ലസിയുടെ ചുമതലയിലാണ് ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന ശേഷം എംഎല്‍എയുടെ രക്ത പരിശോധനയാണ് ആദ്യം നടത്തിയത്. ആശുപത്രി മാനേജ്മെന്റ് കമ്മറ്റി രൂപീകരിക്കുന്നതു വരെ പരിശോധനകള്‍ സൗജന്യമായിരിക്കും. പിന്നീട് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഫീസ് ഈടാക്കും.

ബ്ലോക്ക് പഞ്ചായത്തംഗം മിനി വിനോദ്, ഗ്രാമ പഞ്ചായത്തംഗം വര്‍ഗീസ് തോമസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. വിക്രമന്‍, സൂപ്രണ്ട് ഡോ. എസ്. സജിത്ത്കുമാര്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍, ശ്യാംലാല്‍, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...