കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

For full experience, Download our mobile application:
Get it on Google Play

​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു. കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യുവിനെയാണ് യു.കെയിലെ നീഡ്ഹാം മാർക്കറ്റ് ടൗൺ കൗൺസിലറായി തെരഞ്ഞടുത്തത്. സഫോക്ക് കൗണ്ടിക്ക് കീഴിലുള്ള കൗൺസിലിലെ ഒഴിവിലേക്ക് നടന്ന ‘കോ-ഓപ്ഷൻ’ നടപടി ക്രമങ്ങളിലൂടെയാണ് ആശിഷ് കൗൺസിലർ പദവിയിലെത്തിയത്. നിലവിൽ സഫോക്കിലെ നീഡ്ഹാം മാർക്കറ്റിലാണ് ഇദ്ദേഹം താമസിക്കുന്നത്. ​പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി ജനക്ഷേമത്തിനായി പ്രവർത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ആശിഷ് പറഞ്ഞു.

തനിക്ക് ലഭിച്ച ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനങ്ങളുടെ അഭിപ്രായങ്ങളും നാടിന്റെ വികസന ആവശ്യങ്ങളും കൗൺസിലിന്റെ ശ്രദ്ധയിലെത്തിക്കാൻ സജീവമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ​ബ്രിട്ടനിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിലേക്ക് കോന്നിയിൽ നിന്നുള്ള യുവാവ് തെരഞ്ഞെടുക്കപ്പെട്ടത് പ്രവാസി മലയാളി സമൂഹത്തിനും ജന്മനാടിനും ഏറെ അഭിമാനകരമായ നേട്ടമാണ്. കോന്നി ജെറുസലേം മാർത്തോമാ ഇടവക അംഗമാണ് ആശിഷ് ജോസഫ് മാത്യു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....