ശിശുദിനാഘോഷവും ജവഹർ ക്വിസ് മത്സരവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും ജവഹർ ക്വിസ് മത്സരവും സംഘടിപ്പിച്ചു. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം പരിപാടികൾ ഉദ്ഘാടനം ചെയ്തു.

നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് നവീൻ വി. കോശി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ, റിപ്പബ്ലിക്കൻ സ്കൂൾ റിട്ടയേഡ് അധ്യാപകൻ എസ്. സന്തോഷ് കുമാർ, പൊതുവിദ്യഭ്യാസ വകുപ്പ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ പ്രമോദ് കുമാർ ടി.,
കാതോലിക്കേറ്റ് കോളേജ് അസി.പ്രൊഫസർ റിജോ ജോൺ ശങ്കരത്തിൽ ,നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി സെക്രട്ടറി അരുൺകുമാർ, ജോയിൻ്റ് സെക്രട്ടറി മെൽവിൻ തോമസ് മാത്യു ,ട്രഷറർ ജഗൻ ആർ. നായർ എന്നിവർ പ്രസംഗിച്ചു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജവഹർ ക്വിസ് 2022 പരിപാടിയും നടന്നു.

കാതോലിക്കേറ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ റിജോ ജോൺ ശങ്കരത്തിൽ നയിച്ച ക്വിസ് മത്സരത്തിൽ 34 ടീമുകൾ പങ്കെടുത്തു. മർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട , പി എസ് വി പി എം എച്ച് എസ് എസ് ഐരവൺ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയിച്ച ടീമുകൾക്കുള്ള ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റുകൾ എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...