കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് അതുമ്പുംകുളം ആവോലിക്കുഴി 59 നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. കോന്നി ഗ്രാമ പഞ്ചായത്തിലെ ആസ്തിയിലുള്ള എല്ലാ അങ്കണവാടികൾക്കും വെള്ളവും വൈദ്യുതിയും എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
അതിന്റെ ഫലമായി എല്ലാ അങ്കണവാടിൾക്കും വൈദ്യുതിയും വെള്ളവും എത്തിക്കുവാൻ സാധിച്ചു. കൂടാതെ സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികൾക്ക് അടിസ്ഥാന വികസനത്തിന്റെ ഭാഗമായി കെട്ടിടം നിർമ്മിക്കുന്ന നടപടികളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി കോന്നി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അതുമ്പുംകുളം ആവോലിക്കുഴി 59 നമ്പർ അങ്കണവാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കുവാനായി പുതിയ കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി എം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറ്റിങ്ങ് കമ്മറ്റി അദ്യക്ഷ കെ.ജി അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പബായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മോഹനൻകാലായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയ എസ്. തമ്പി, വാർഡ് മെമ്പർ ബിജി കെ. വർഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോജി ബേബി, ഓമന തങ്കച്ചൻ, അങ്കണവാടി ടീച്ചർ ഗിരിജ, ഹരിച്ചന്ദ്രൻ നായർ, രവി, ആശ ബിജു, തുളസി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.