കോന്നി റിപ്പബ്ലിക്കൻ സ്കൂളിൽ ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനവും സിനിമ പ്രദർശനവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനവും സിനിമ പ്രദർശവും സംഘടിപ്പിച്ചു. ക്ലബ്ബിലെ അംഗങ്ങളായ 30 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രദർശനം നടത്തിയത്. ചാർലി ചാപ്ലിൻ്റെ ആക്ഷേപ ഹാസ്യ സിനിമയായ മോഡേൺ ടൈംസാണ് പ്രദർശിപ്പിച്ചത്. 1936-ൽ ഇംഗ്ലീഷ് ഹാസ്യ അഭിനേതാവും സംവിധായകനുമായ ചാർളി ചാപ്ലിൻ നിർമ്മിച്ച ആക്ഷേപ ഹാസ്യ സിനിമയാണ് മോഡേൺ ടൈംസ്. ചാപ്ലിൻ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ സംവിധാനവും ചാപ്ലിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സിനിമാ നിരൂപകർ മുക്തകണ്ഡം പുകഴ്ത്തിയ ചിത്രമാണ് മോഡേൺ ടൈംസ്.

യന്ത്രവൽകൃത ലോകത്ത് മനുഷ്യനും യന്ത്രങ്ങളായി മാറുന്ന രംഗം തികച്ചും ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ചാപ്ലിൻ ഈ സിനിമയിലൂടെ ചെയ്തിട്ടുള്ളത്. ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്കാരിക പ്രതിഫലനമാണെന്നതിനാൽ വിദ്യാർത്ഥികളിൽ അവ സംബന്ധിച്ചുള്ള ധാരണ വികസിപ്പിക്കുകയും, ചലച്ചിത്രങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പബ്ലിക്കൻ ഫിലിം ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും പരിഗണിച്ച് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഉപയോഗപ്പെടുത്തുന്നതിലൂടെ വിദ്യാർത്ഥികളുടെ സമഗ്രമായ പുരോഗതിയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഫിലിം ക്ലബ്ബ് കൺവീനർ വിജയകുമാർ പി.ആർ, പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....