കോന്നി : കോന്നി ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ കോന്നി പോലീസ് സ്റ്റേഷനു മുൻപിൽ പൊതു ടാപ്പും ഹാൻഡ് സാനിറ്റൈസറും സ്ഥാപിച്ചു. കോന്നി പോലീസ് സർക്കിൾ ഇൻസ്പക്ടർ എസ് അഷാദ്, സബ്ബ് ഇൻസ്പക്ടർമാരായ കിരൺ, ബിനു കുരുവിള എന്നിവർ ചേർന്ന് ഉത്ഘാടനം നിർവ്വഹിച്ചു. കോന്നി ജനമൈത്രി പോലീസ് സ്റ്റേഷനിലേക്ക് കടന്ന് വരുന്നവർ, കോന്നി പഞ്ചായത്ത് ഓഫീസ്, ബി എസ് എൻ എൽ ഓഫീസ്, ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ എന്നിവടങ്ങളിലേക്ക് വരുന്നവർക്കും മറ്റ് പൊതു ജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് പൊതു ടാപ്പും ഹാൻഡ് സാനിറ്റൈസറും സ്ഥാപിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ; കോന്നി ജനമൈത്രി പോലീസ് പൊതുടാപ്പ് സ്ഥാപിച്ചു
RECENT NEWS
Advertisment