കോന്നി : ഒരു പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോന്നി പോലീസ് സ്റ്റേഷനിലെ പത്തൊൻപത് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. വലഞ്ചൂഴി സ്വദേശിയായ ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥനുമായി പ്രാഥമിക സമ്പർക്കമുള്ള രണ്ട് അഡീഷണൽ എസ് ഐമാരടക്കം പത്തൊൻപത് പോലീസ് ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിൽ പോയത്. കോന്നി പോലീസ് സ്റ്റേഷൻ പൂർണ്ണമായി അടച്ചുവെന്ന് സമൂഹ മാധ്യമങ്ങളിൽ അടക്കം വാർത്ത പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോവുക മാത്രമാണ് ചെയ്തതെന്നും കോന്നി പോലീസ് പറഞ്ഞു.
കോന്നിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് ഉത്ഘാടനത്തില്‍ പങ്കെടുത്ത ഒരു ജീവനക്കാരന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് അവിടെ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് ഈ ജീവനക്കാരനുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായിരുന്നു. എന്നിട്ടും ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റുന്നതില്‍ അധികൃതര്‍ താല്‍പ്പര്യം കാണിച്ചില്ല. കോന്നിയിലെ പോലീസുകാര്‍ കൊവിഡ് ഭീഷണിയില്‍ ആണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്തനംതിട്ട മീഡിയ നല്‍കിയിരുന്നു. ഒപ്പം കൊവിഡ് നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി കോന്നിയിലെ ജനത്തിരക്കും ഇന്നലെ വാര്‍ത്തയായി നല്‍കിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുമുള്ള തികഞ്ഞ അനാസ്ഥയാണ് കോന്നിയിലും മലയോര മേഖലയിലും കൊവിഡ് പടര്‍ന്നു പിടിക്കുവാന്‍ കാരണം. വാഹനത്തില്‍ കൊണ്ടുനടന്നുള്ള മത്സ്യ വില്‍പ്പനയും പച്ചക്കറി വില്‍പ്പനയും എവിടെയും കാണാം. രോഗം വ്യാപിക്കുവാന്‍ ഇതും ഒരു പ്രധാന കാരണമാണ്.