സ്വര്‍ണ്ണക്കടത്ത് കേസ് : അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും. ഫൈസല്‍ മറ്റ് സംഘങ്ങള്‍ വഴിയും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് സൂചന. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയും കൊച്ചിയിലെത്തിച്ച്‌ പരിശോധിക്കും.

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വിലാസത്തില്‍ സ്വര്‍ണ്ണം അയച്ച ഫൈസല്‍ ഫരീദിനെ വ്യാഴാഴ്ച ദുബായ് റഷീദിയ പോലീസാണ് അറസ്റ്റ് ചെയ്തത്. യു.എ.ഇയുടെ ലോഗോ, സീല്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചെന്ന് എന്‍.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇയാളെ ദുബായ് പോലീസ് ചോദ്യം ചെയ്തു. ഫൈസലിന്റെ യു.എ.ഇ.യിലെ ഇടപാടുകള്‍ സംബന്ധിച്ചും എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഇവര്‍ വഴി മുന്‍പും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് എന്‍.ഐ.എ.കുരുതുന്നു. ഉന്നതരടക്കം നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.

ഇതിനിടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റംസ് രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് നാളെയോ മറ്റന്നാളോ കൊച്ചിയില്‍ എത്തിക്കും. അരുണ്‍ ബാലചന്ദ്രന്റെ ചോദ്യം ചെയ്യലും ഈ ആഴച നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...