കോന്നിയിൽ മോഷണ പരമ്പര അരങ്ങേറിയിട്ടും പാട്ടും പാടി കോന്നി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ മോഷണ പരമ്പരകൾ തുടർകഥകളായിട്ടും കോന്നി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് പ്രമാടം വട്ടകുളഞ്ഞിയിൽ വീട്ടിൽ കയറി മോഷണം നടത്തിയ സംഭവത്തിൽ സ്വർണ്ണമാല, മൊബൈൽ ഫോണ്‍, പണം എന്നിവയടക്കം നഷ്ട്ടപെട്ടത്. ഇതിന് മുൻപാണ് വട്ടക്കാവ് തെങ്ങുംമുറിയിൽ ജോസിന്‍റെ വീട്ടിൽ കയറി മോഷ്ടാക്കൾ സ്വർണ്ണവും പണവും അപഹരിച്ചത്. ഇതിന് തൊട്ടടുത്ത ദിവസം തന്നെ വകയാർ പുത്തൻപുരക്കൽ പി എം മാത്യുവിന്‍റെ വീട്ടിലും മോഷണം നടന്നു. ഇതിന് തൊട്ടടുത്ത വീടായ മേലേതിൽ പ്രസാദിന്‍റെയും അണപ്പടി പത്മ ഭവനിൽ പത്മിനി അമ്മയുടെ വീട്ടിൽ മോഷണ ശ്രമങ്ങളും നടന്നിരുന്നു.

കോന്നി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളിൽ മോഷണങ്ങൾ വർധിച്ചതിനെ തുടർന്ന് കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും കോന്നി പോലീസിന് എതിരായി വലിയ വിമർശനം ഉയർന്നുവന്നിരുന്നു. വീടുകൾ കുത്തി തുറന്ന് നടത്തുന്ന മോഷണങ്ങൾ കൂടാതെ കോന്നി കേന്ദ്രീകരിച്ച് നാടോടി സംഘങ്ങളും മോഷണം നടത്തുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. കോന്നിയിൽ ബസ്സ് യാത്രികയുടെ പണം മോഷ്ടിച്ച നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചതിന് ശേഷമാണ് കോന്നി കലഞ്ഞൂരിൽ മോഷ്ടാക്കൾ വീട്ടമ്മയുടെ മാല അപഹരിച്ചത്. കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ മോഷണങ്ങൾ വർധിക്കുമ്പോഴും കോന്നി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

കോന്നി താലൂക്ക് വികസന സമിതിയിൽ ജനപ്രതിനിധികളടക്കം ഈ ആക്ഷേപം ഉന്നയിച്ചിരുന്നു. കോന്നി നഗരത്തിൽ പോലീസ് രാത്രികാല പരിശോധനകൾ ശക്തമാക്കണമെന്ന് ജനങ്ങളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന നാടോടികളും മറ്റുമാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. കോന്നി പോലീസ് പരിശോധനകൾ കർശനമാക്കിയെന്ന് അവകാശപ്പെടുമ്പോഴും യാതൊരു നടപടികളും മുന്നോട്ട് പോകുന്നില്ല എന്നതാണ് പൊതുജനങ്ങളുടെ ആക്ഷേപം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...