കോന്നി : ഒരു ചായ കുടിക്കുവാൻ കോന്നിയിൽ നിന്ന് ദിവസേന പതിനാറ് കിലോമീറ്റർ സഞ്ചരിക്കുന്ന കോന്നി പോലീസിന്റെ വിചിത്രമായ നടപടി വിവാദമാകുന്നു. കോന്നിയിൽ ചായക്കടകളും പോലീസ് കാന്റിനും ഉണ്ടായിരുന്നിട്ടും കോന്നിയിൽ നിന്ന് കല്ലേലിയിലേക്കും തിരികെയും മൊത്തം പതിനാറ് കിലോമീറ്റർ ദിവസേന സഞ്ചരിച്ചാണ് കോന്നി പോലീസ് അധിക ചിലവ് വരുത്തുന്നത്.
കല്ലേലിയിൽ ശുദ്ധമായ പശുവിൻ പാൽ ഉപയോഗിച്ചുള്ള ചായ ലഭിക്കും എന്നതിനാലാണ് ഉദ്യോഗസ്ഥർ ഇത്രയും ദൂരം സർക്കാർ ചിലവിൽ സഞ്ചരിക്കുന്നതെന്ന് പറയുന്നു. കൊവിഡ് മഹാമാരിയിൽ സർക്കാർ അതിജീവനത്തിന്റെ മികച്ച മാതൃക കാട്ടുമ്പോഴാണ് പോലീസ് ഇത്തരത്തിലുള്ള അധിക ചിലവ് വരുത്തുന്നത്.