സ്വാതന്ത്ര്യദിനം ആഘോഷിച്ച് കോന്നി പ്രശാന്തി പബ്ലിക് സ്‌കൂള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: ഭാരതത്തിന്റെ എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് കോന്നി പ്രശാന്തി പബ്ലിക് സ്‌കൂള്‍. ദേശഭക്തിഗാനങ്ങളുടെ ആലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വന്ദേമാതരം, ജനഗണമന, സാരേ ജഹാംസെ അച്ഛാ, രഘുപതി രാഘവ രാജാറാം തുടങ്ങിയ ഗീതങ്ങളുടെ ആലാപനം കേള്‍വിക്കാരെ ദേശീയതയുടെ മാന്ത്രിക വീഥിയിലേക്ക് നയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം, സ്വാതന്ത്ര്യാനന്തര ഭാരതം എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരായ വ്യക്തികള്‍ രൂപത്തിലും, ഭാവത്തിലും പൂര്‍ണ്ണതയോടെ അവതരിപ്പിക്കപ്പെട്ട ചടങ്ങ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മിഭായി, സ്വാമി വിവേകാനന്ദന്‍ എന്നിവരെ ഭാരതാംബ സ്വീകരിച്ചാനയിച്ചു. ത്രിവര്‍ണ്ണ പതാകകളേന്തി, ദേശഭക്തിഗാനങ്ങളുടെ അകമ്പടിയോടെ വേദിയിലെത്തിയ രാഷ്ട്രനേതാക്കളെ കാണികള്‍ കരഘോഷത്തോടെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ചേര്‍ന്ന് സ്വാതന്ത്ര്യദിന പ്രതിജ്ഞ സ്വീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നിര്‍മ്മല പിള്ള അധ്യക്ഷത വഹിച്ചു. റിപ്പബ്ലിക്കന്‍ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗവും പൊതുപ്രവര്‍ത്തകനുമായ എസ്.സന്തോഷ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിപ്പബ്ലിക്കന്‍ സ്‌കൂള്‍ അധ്യാപകന്‍ പ്രമോദ് കുമാര്‍, പ്രശാന്തി പബ്ലിക് സ്‌കൂള്‍ അധ്യാപികമാരായ ഷിജി വി., സംഗീത എസ്.നായര്‍, അമ്പിളി ജി. എന്നിവര്‍ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസും നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി ; അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് ചേരും

0
തിരുവനന്തപുരം: രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കാൻ നിയോഗിച്ച സമിതി...

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...