കോന്നി : വിവിധ രാജ്യങ്ങളിലെ നോട്ടുകളുടെ വലിയ ശേഖരം ഒരുക്കിയിരിക്കുകയാണ് ഹോട്ടൽ സിംല. ഇരുപത് വർഷത്തോളമായി ശേഖരിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ നോട്ടുകളുടെ വലിയ ശേഖരം ഈ ഹോട്ടലിൽ കാണുവാൻ കഴിയും.1951 കാലഘട്ടത്തിൽ കെ പി തമ്പികുഞ്ഞ് എന്നയാൾ ആണ് ഹോട്ടലിന് തുടക്കം കുറിച്ചത്. തുടർന്ന് നാല് തലമുറകൾ കൈമാറി വന്ന ഹോട്ടലിൽ പഴയകാല നോട്ടുകളും നാണയങ്ങളും അടക്കം വലിയ ശേഖരം നിലവിൽ ഉണ്ട്. ഹോട്ടൽ തുടങ്ങി വെച്ച കെ പി തമ്പി കുഞ്ഞ് ആയിരുന്നു നോട്ടുകൾ ശേഖരിച്ച് തുടങ്ങിയത്. ഈ ശേഖരം അദേഹത്തിന്റെ നാലാം തലമുറയാണ് ഇപ്പോൾ നിലനിർത്തി പോകുന്നത്. യു എസ് എ, ഖത്തർ, ഹോങ്കോഗ്, ഇൻഡോനേഷ്യ, നൈജീരിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ നോട്ടുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ ആണ് ഇവയുള്ളത്. ഭക്ഷണം കഴിക്കാൻ ഇവിടെ എത്തുന്ന ആളുകൾ ഇതിനെ കുറിച്ച് ചോദിച്ച് അറിഞ്ഞാണ് പലപ്പോഴും ഇവിടെ നിന്ന് മടങ്ങുന്നത്. ഇവിടുത്തെ ശേഖരം കാണുന്നവർ തങ്ങളുടെ കയ്യിൽ ഉള്ള പഴയ നോട്ടുകളും ഇവർക്ക് സമ്മാനിച്ച് മടങ്ങിയിട്ടുണ്ട്. നോട്ടുകൾ മാത്രമല്ല പഴയ കാലത്തെ ചക്രം അടക്കമുള്ള നാണയങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇനിയും പുതിയ നോട്ടുകൾ കൊണ്ട് ഇവിടുത്തെ ശേഖരം വിപുലപെടുത്തുവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ഹോട്ടൽ ഉടമകൾ .
വിവിധ രാജ്യങ്ങളിലെ നോട്ടുകളുടെ ശേഖരം ഒരുക്കി ഹോട്ടൽ സിംല
RECENT NEWS
Advertisment