കോന്നി : കോന്നി സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഒക്ടോബർ എട്ട് മുതൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുമെന്ന് കോന്നി ജോയിന്റ് ആർ ടി ഒ കെ ജി ഗോപകുമാർ അറിയിച്ചു.എല്ലാ ചൊവ്വാ, വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും ടെസ്റ്റുകൾ. ഡ്രൈവിംഗ് ടെസ്റ്റിനുള്ള തീയതി ഓൺലൈൻ വഴി എടുക്കാവുന്നതാണ്.
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് ഹാജരാകുമ്പോൾ ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികൾ/ആരോഗ്യ വകുപ്പ് അധികൃതർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യ പത്രം ഹാജരാക്കണം. ഇരുചക്ര വാഹനത്തിന്റെ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുമ്പോൾ ഓരോരുത്തരും പ്രത്യേക ഹെൽമെറ്റ് കൊണ്ടുവരേണ്ടതാണ്. ഒരാൾ ഉപയോഗിച്ച ഹെൽമെറ്റ് മറ്റൊരാൾ ഉപയോഗിക്കുന്നതിന് അനുവദിക്കില്ല.
ഡ്രൈവിഗ് ടെസ്റ്റിന് ഹാജരാകുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും സാനിറ്റൈസർ കൈവശം സൂക്ഷിക്കുകയും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും,മോട്ടോർ വാഹനവകുപ്പ് അധികൃതർ നിർദ്ദേശിക്കുന്നതും അണുനശീകരണം നടത്തിയതുമായ ഒരു വാഹനത്തിൽ മാത്രമായിരിക്കും എൽ എം വി ഡ്രൈവിംഗ് ടെസ്റ്റ് പാർട്ട് 2 നടത്തുന്നതെന്നും കോന്നി ജോയിൻ്റ് ആർ ടി ഒ കെ ജി ഗോപകുമാർ അറിയിച്ചു.