കോന്നിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും ; ജോയിന്റ്  ആർ.ടി.ഒ കെ.ജി ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഒക്ടോബർ എട്ട് മുതൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുമെന്ന് കോന്നി ജോയിന്റ്  ആർ ടി ഒ കെ ജി ഗോപകുമാർ അറിയിച്ചു.എല്ലാ ചൊവ്വാ, വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും ടെസ്റ്റുകൾ. ഡ്രൈവിംഗ് ടെസ്റ്റിനുള്ള തീയതി ഓൺലൈൻ വഴി എടുക്കാവുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് ഹാജരാകുമ്പോൾ ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികൾ/ആരോഗ്യ വകുപ്പ് അധികൃതർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യ പത്രം ഹാജരാക്കണം. ഇരുചക്ര വാഹനത്തിന്റെ  ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുമ്പോൾ ഓരോരുത്തരും പ്രത്യേക ഹെൽമെറ്റ് കൊണ്ടുവരേണ്ടതാണ്. ഒരാൾ ഉപയോഗിച്ച ഹെൽമെറ്റ് മറ്റൊരാൾ ഉപയോഗിക്കുന്നതിന് അനുവദിക്കില്ല.

ഡ്രൈവിഗ് ടെസ്റ്റിന് ഹാജരാകുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും സാനിറ്റൈസർ കൈവശം സൂക്ഷിക്കുകയും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും,മോട്ടോർ വാഹനവകുപ്പ് അധികൃതർ നിർദ്ദേശിക്കുന്നതും അണുനശീകരണം നടത്തിയതുമായ ഒരു വാഹനത്തിൽ മാത്രമായിരിക്കും എൽ എം വി ഡ്രൈവിംഗ് ടെസ്റ്റ് പാർട്ട് 2 നടത്തുന്നതെന്നും കോന്നി ജോയിൻ്റ് ആർ ടി ഒ കെ ജി ഗോപകുമാർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...