കോന്നി ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : നവംബർ 21 മുതൽ 24 വരെ തീയതികളിലായി നടത്തപ്പെടുന്ന കോന്നി ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു. പ്രമാടം നേതാജി ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന ഉത്‌ഘാടന സമ്മേളനം അഡ്വ കെ യു ജനീഷ്കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമൃത സജയൻ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി മുഖ്യ പ്രഭാഷണം നടത്തി. കലോത്സവ ലോഗോ തയാറാക്കിയ കോന്നി ആർ വി എച്ച് എസ് എസ് സ്‌കൂൾ വിദ്യർത്ഥി ബി നിരഞ്ജനെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ,പ്രമാടം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രാജി സി ബാബു,പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ വി ശങ്കർ,ലിജാ ശിവപ്രകാശ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് സന്ധ്യ,സ്‌കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ള,കോന്നി ബി പി സി എസ് ഷൈലജകുമാരി,പി റ്റി എ പ്രസിഡണ്ട് ഫാ ജിജി തോമസ്,ഹെഡ് മിസ്ട്രസ് എസ് ശ്രീലത,ജി എൽ പി എസ് ഹെഡ്മിസ്ട്രസ് എൻ ഡി വത്സല,ജനറൽ കൺവീനർ ആർ ദിലീപ്,ജനറൽ കൺവീനർമാരായ ഫിലിപ്പ് ജോർജ്ജ്,ടോമിൻ പടിയറ,ഫ്രെഡി ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.

പ്രമാടം നേതാജി ഹയർ സെക്കണ്ടറി സ്‌കൂൾ,കോന്നി ഗവണ്മെന്റ് എൽ പി സ്‌കൂൾ എന്നിവടങ്ങളിൽ ആയാണ് കലോത്സവം നടക്കുക.കോന്നി ഉപജില്ലയിലെ 80 സ്‌കൂളുകളിൽ നിന്നായി 1700 കലാ പ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും.എൽ പി,യു പി വിഭാഗത്തിൽ 43 സ്‌കൂളുകളും എച്ച് എസ് വിഭാഗത്തിൽ 18 സ്‌കൂളുകളും എച്ച് എസ് എസ് വിഭാഗത്തിൽ 14 സ്‌കൂളുകളും കലോത്സവത്തിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...