കോന്നി താലൂക്ക് ഓണം ഫെയർ 2024 ഉത്‌ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ 14 വരെ നടക്കുന്ന കോന്നി താലൂക്ക് ഓണം ഫെയർ 2024 അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉത്‌ഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിസാബു അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ വിശിഷ്ടാഥിതിയായിരുന്നു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി ഐ അബ്ദുൽ മുത്തലീഫ്, കേരളാ കോൺഗ്രസ്(എം) ജില്ലാ ജനറൽ സെക്രട്ടറി റഷീദ് മുളന്തറ, കേരള കോൺഗ്രസ്(ജെ) നിയോജക മണ്ഡലം പ്രസിഡൻറ് ജോസ് കൊന്നപ്പാറ, കേരള കോൺഗ്രസ്(ബി) ജില്ലാ ജനറൽ സെക്രട്ടറി കലഞ്ഞൂർ രാമചന്ദ്രൻ നായർ, സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ ജില്ലാ പ്രസിണ്ടന്റ് മൃണാൾസെൻ, കോന്നി താലൂക്ക് സപ്ലൈ ഓഫീസർ ഹരീഷ് കെ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ഓണം ഫെയറിൽ നിന്നും പൊതു ജനങ്ങൾക്ക് ആവശ്യമായ പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, പച്ചക്കറി, ഏത്തക്ക, മിൽമ ഉത്പന്നങ്ങൾ തുടങ്ങിയ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാൻഡുകളുടെ കൺസ്യൂമർ ഉത്പന്നങ്ങൾക്ക് 5% മുതൽ 50% വരെ വിലക്കുറവും കോംബോ ഓഫറിലും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...