കോന്നി : പുനലൂർ – മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോന്നി ടാക്സി സ്റ്റാൻ്റിന് സമീപത്തായി മുറിച്ചിട്ടിരിക്കുന്ന വാകമരത്തിന്റെ ശിഖരങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ദിവസങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മരത്തിന്റെ ശിഖരങ്ങൾ ഉണങ്ങിയ നിലയിലാണ്. ഇതിലേക്ക് തീ പടർന്ന് പിടിച്ചാൽ വൻ ദുരന്തമുണ്ടാകുന്നതിനും സാധ്യതയേറെയാണ്.
ടാക്സി സ്റ്റാന്റിലേത് ഉൾപ്പെടെ നിരവധി വാഹനങ്ങളും ഇതിന് സമീപത്തായാണ് പാർക്ക് ചെയ്യുന്നത്. മാത്രമല്ല സമീപത്തെ ബാങ്കിന്റെ എ റ്റി എം കൗണ്ടറിലേക്ക് വരുന്നവരുടേയും കടകളിലേക്ക് വരുന്നവരുടേയും വഴിയും ഇത് മൂലം തടസ്സപ്പെടുന്നു. ചെറിയ ഒരു തീപ്പൊരി പോലും അപകടത്തിന് കാരണമാകാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.