Sunday, July 6, 2025 1:44 pm

അതിരുകളില്ലാത്ത വിസ്മയമൊരുക്കി സഞ്ചാരികളെ കാത്ത് പടപ്പാറ

For full experience, Download our mobile application:
Get it on Google Play

കോന്നി : അതിരുകളില്ലാത്ത വിസ്മയകാഴ്ച്ചയൊരുക്കുകയാണ് അതിരുങ്കലിനും കുളത്തുമണ്ണിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന പടപ്പാറ. വിസ്മയവും വിശ്വാസവും ഒന്ന് ചേരുന്ന ഇവിടുത്തെ പ്രകൃതിഭംഗി ആരിലും കൗതുകമുണർത്തും. മുറിഞ്ഞകല്ലിൽ നിന്നും നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പടപ്പാറയിൽ എത്തിച്ചേരാം. പടപ്പാറയ്ക്ക് മുകളിൽ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും പാറപ്പുറത്ത് കുളവും സ്ഥിതി ചെയ്യുന്നു. അതിരുങ്കൽ കുളത്തുമൺ റോഡിൽ നിന്നും പടപ്പാറയിൽ എത്താൻ പടികളും നിർമ്മിച്ചിട്ടുണ്ട്. പലതരം പൂക്കളും ചിത്രശലഭങ്ങളും പുൽചെടികളും വള്ളിപ്പടർപ്പുകളും ചെറിയ പക്ഷികളുമെല്ലാം സമന്വയിക്കുന്ന പ്രകൃതിയൊരുക്കിയ മനോഹരമായ കാഴ്ച്ചയാണ് പടപ്പാറയിൽ എത്തുന്നവർക്ക് കാണുവാൻ കഴിയുക.

പടപ്പാറയുടെ മുകളിലെ തണുത്ത കാറ്റും ശാന്തതയും ആരെയും മോഹിപ്പിക്കും. കിഴക്കൻ മലയോര മേഖലയിലെ കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലെ ഗ്രാമങ്ങളായ മുറിഞ്ഞകൽ, കുളത്തുമൺ, പോത്തുപാറ, കാരയ്ക്കാകുഴി, അഞ്ച്മുക്ക്, തിടി, ഇഞ്ചപ്പാറ, പാക്കണ്ടം, എലിക്കോട് എന്നീ ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന മലനിരകളായ ഇഞ്ചപ്പാറമല, കള്ളിപ്പാറമല മല, പോത്തുപാറ മല, രാക്ഷസൻ പാറ, കുറവൻ കുറത്തിപ്പാറ, പുലിപ്പാറ എന്നീ മലനിരകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് പടപ്പാറയും. ഗുരു നിത്യചൈതന്യയതി പുസ്തക രചനകൾക്കും ധ്യാനത്തിനും തിരഞ്ഞെടുത്ത മലനിരകൾ എന്ന സവിശേഷതയും ഇതിനുണ്ട്. സൂരോദയവും അസ്തമയവും പടപ്പാറയിൽ നിന്ന് നോക്കികാണുന്നത് പ്രത്യേക അനുഭൂതിയാണ്. പാറമടകൾ പ്രകൃതിയൊരുക്കിയ ഇത്തരം സൗന്ദര്യങ്ങളെ കാർന്ന് തിന്നുമ്പോൾ പടപ്പാറയുടെ സൗന്ദര്യം എന്നും കാത്തുസൂക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രകൃതി സ്നേഹികളും പ്രദേശവാസികളും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെന്റ് ചെയ്ത നടപടി റദ്ദ് ചെയ്തു

0
തിരുവനന്തപുരം : കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി സിൻഡിക്കേറ്റ്...

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്ക്

0
വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്ക്. ഓ​ട​പ്പു​ളം...

ആറന്മുള വിമാനത്താവള ഭൂമിയിൽ വീണ്ടും കണ്ണുവെച്ച് ഐടി വകുപ്പ് ; പദ്ധതിയുടെ സാധ്യതകൾ തേടി...

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമിയിൽ വീണ്ടും കണ്ണുവെച്ച് ഐടി വകുപ്പ്. ടോഫലിൻ്റെ...

മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

0
ആറന്മുള : ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്...