കോന്നി യു.ഡി.എഫ് തിരികെ പിടിക്കും ; ലാസ്റ്റ് ഡിജിറ്റല്‍ ഗ്രൌണ്ട് സര്‍വ്വേയില്‍ പ്രൊ.സതീഷ്‌ കൊച്ചുപറമ്പില്‍ മുന്നില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : വാശിയേറിയ മത്സരം നടക്കുന്ന കോന്നിയിലെ തെരഞ്ഞെടുപ്പ് ചിത്രം അവസാന റൌണ്ടില്‍ മാറിമറിയുകയാണ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ സിറ്റിംഗ് എം.എല്‍.എ ജെനീഷ് കുമാറിനായിരുന്നു മേല്‍ക്കോയ്മ. എന്നാല്‍ ലാസ്റ്റ് ഡിജിറ്റല്‍ ഗ്രൌണ്ട് സര്‍വ്വേ പ്രകാരം ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പിന്നിലാക്കി യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രൊ.സതീഷ്‌ കൊച്ചുപറമ്പില്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഇടയില്‍ വ്യക്തമായ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ്. കോന്നിയിലെ പ്രചാരണത്തില്‍ അടൂര്‍ പ്രകാശ് നേരിട്ട് പങ്കെടുത്തത്  യു.ഡി.എഫിന്റെ ജനസ്വാധീനം വര്‍ധിപ്പിച്ചു. കൂടാതെ കഴിഞ്ഞതവണ മത്സരിച്ചു പരാജയപ്പെട്ട റോബിന്‍ പീറ്ററും മുഴുവന്‍ സമയ പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്. പതിവില്ലാത്തവിധം യു.ഡി.എഫില്‍ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായിനിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയാണ്. ഇത് അണികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ യു.ഡി.എഫിന്റെ ഈ കൂട്ടായ പ്രവര്‍ത്തനം നിഷ്പക്ഷ വോട്ടര്‍മാരെ വളരെയേറെ സ്വാധീനിച്ചിട്ടുമുണ്ട്.

ശബരിമല സ്വര്‍ണ്ണക്കൊള്ള വോട്ടര്‍മാര്‍ ഗൌരവപൂര്‍വ്വം ചര്‍ച്ച ചെയ്യുന്ന വിഷയമായി മാറിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോന്നി മണ്ഡലത്തില്‍ ഓടിനടന്ന് നടത്തിയ ഉത്ഘാടനങ്ങള്‍ കെ.യു.ജെനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായിട്ടാണ് പലരും കണ്ടിട്ടുള്ളത്. അടൂര്‍ പ്രകാശ് തുടങ്ങിവെച്ച കോന്നി മെഡിക്കല്‍ കോളേജ് ഇന്ന് വെറും കാഴ്ചവസ്തുവായി മാറിക്കഴിഞ്ഞുവെന്നും വോട്ടര്‍മാര്‍ വിലയിരുത്തുന്നു. കോന്നി മണ്ഡലത്തിലെ ഭൂരിപക്ഷം വികസന പദ്ധതികളും കൊണ്ടുവന്നത് അടൂര്‍ പ്രകാശ് ആണ്. എന്നാല്‍ മണ്ഡലത്തിലെ റോഡുകള്‍ നവീകരിക്കുന്നതില്‍ ജെനീഷ് കുമാര്‍ പ്രത്യേക താല്‍പ്പര്യം കാണിച്ചിട്ടുണ്ടെന്നും വോട്ടര്‍മാര്‍ വിലയിരുത്തുന്നു.

എം.എല്‍.എ എന്ന നിലയില്‍ ജെനീഷ് കുമാറിന്റെ പ്രവര്‍ത്തനത്തിന് ആവറേജ് എന്നാണ് പലരുടെയും വിലയിരുത്തല്‍. കേരളത്തില്‍ ഇനിയുമൊരു തുടര്‍ഭരണത്തിന് മണ്ഡലത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍പോലും ആഗ്രഹിക്കുന്നില്ല എന്നത് കോന്നിയില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം മണ്ഡലത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. കൂടാതെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് 80% ലേറെപ്പേര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കോന്നിയില്‍ നിന്നും ഭരണപക്ഷ എം.എല്‍.എ ഉണ്ടാകണമെന്നും വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ട്. ഈ ഘടകങ്ങളാണ് കോന്നിയില്‍ ജെനീഷ് കുമാറിനെ പിന്നിലാക്കി യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രൊ.സതീഷ്‌ കൊച്ചുപറമ്പിലിനെ മുന്നിലാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...