കോന്നി : നടുവത്തുംമൂഴി റേഞ്ചിലെ പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്ന് അനധികൃതമായി തേക്ക് തടി മുറിച്ച് കടത്തിയ സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ. വനംവകുപ്പ് വാച്ചർമാരായ പനമൂട്ടിൽ ഗീവർഗീസ്, വയക്കര സ്വദേശി മധു എന്നിവരാണ് പിടിയിലായത്. തടി മുറിച്ചുകൊണ്ട് പോകുന്നതിന് സഹായിച്ചതിനും ചെക് പോസ്റ്റ് അനധികൃതമായി തുറന്ന് കൊടുത്തതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
BREAKING – കോന്നി വനംകൊള്ള ; രണ്ട് പേർകൂടി അറസ്റ്റില്‍
RECENT NEWS
Advertisment