കോന്നി : കോന്നിയിലെ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഇന്ന് ഒരുമണിവരെ അടച്ചിടും. അനധിക്യത വഴിയോര കച്ചവടത്തിനെതിരേ നടപടിയെടുക്കാത്ത കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ അലംഭാവത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കട അടവ് സമരം. വ്യാപാരികളില്‍ നിന്നും വന്‍ തുക ലൈസന്‍സ് ഫീസായി വാങ്ങുന്ന പഞ്ചായത്ത് വഴിയോര കച്ചവടക്കാര്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം. ചില അനധികൃത ഇടപാടുകളും ഇതിനിടയില്‍ നടക്കുന്നുവെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഇടതുപക്ഷ സംഘടനയായ കേരളാ വ്യാപാരി വ്യവസായി സമിതിയും ഒരുമിച്ചാണ് സമരം. അനിശ്ചിതകാല കട അടവ് സമരത്തിന്റെ മുന്നോടിയായിട്ടാണ് ഇന്ന് സൂചനാ സമരം നടത്തുന്നത്. രാവിലെ കോന്നി മാര്‍ക്കറ്റില്‍ ഒത്തുചേരുന്ന വ്യാപാരികള്‍ പ്രകടനമായി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ എത്തി ധര്‍ണ്ണ നടത്തും. സമരത്തില്‍ സംഘടനകളുടെ ജില്ലാ നേതാക്കള്‍ പങ്കെടുക്കും.