കോന്നിയിൽ തീപടർന്ന് പിടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : വേനൽ കാലമായതോടെ കോന്നിയുടെ മലയോര മേഖലയിൽ അടിക്കാടുകൾക്കും പുല്ലുകൾക്കും തീ പടർന്ന് പിടിക്കുന്നത് വ്യാപകമാകുന്നു. ഒരേ ദിവസം കോന്നിയിൽ രണ്ട് സ്ഥലങ്ങളിൽ ആണ് തീപിടുത്തം ഉണ്ടായത്. കോന്നി പൊന്തനാം കുഴിമുരുപ്പ് കോട്ടപ്പാറ ഭാഗത്ത് പുനലൂർ സ്വദേശിയുടെ സ്വകാര്യ റബ്ബർ തോട്ടത്തിൽ തീ പടർന്ന് പിടിച്ചതിനെ തുടർന്ന് ഏക്കറു കണക്കിന് ഭൂമിയിലെ അടിക്കാടുകൾ കത്തി നശിച്ചു.

കോന്നി വി കോട്ടയം എഴുമൺ ഭാഗത്ത് ഉണ്ടായ തീപിടുത്തവും മൂന്ന് മണിക്കൂർ നേരം കിണഞ്ഞ് പരിശ്രമിച്ചാണ് അഗ്നി ശമന സേന തീ അണച്ചത്. കോട്ടപ്പാറ ഭാഗത്ത് തീ പിടുത്തം ഉണ്ടായെങ്കിലും ഫയർ ഫോഴ്‌സ് വാഹനത്തിന് കടന്നു ചെല്ലാൻ കഴിയാതിരുന്നതിനാൽ തീ അണക്കുവാൻ കഴിഞ്ഞില്ല. കോന്നിയുടെ മലയിലയോരാ മേഖലയിൽ തീ പിടുത്തം ഉണ്ടാകുന്ന സ്ഥലങ്ങൾ മുഴുവൻ അഗ്നി ശമന രക്ഷാ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുന്നും മലയും ഇടുങ്ങിയ വഴികളും എല്ലാം വെളളം നനക്കുവാൻ ഉള്ള വാഹനം കടന്ന് ചെല്ലുന്നതിന് തടസമാണ്.

ഫയർ ബ്രെക്കറുകൾ ഉപയോഗിച്ചാണ് പല സ്ഥലങ്ങളിലും തീ അണക്കുന്നത്. എന്നാൽ വലിയ പ്രദേശങ്ങൾ കത്തി നശിച്ചാൽ പലപ്പോഴും ഫയർ ബ്രെക്കർ ഉപയോഗിച്ചുള്ള തീ കെടുത്തൽ സാധ്യമായെന്ന് വരില്ല. വനത്തിനുള്ളിൽ കാട്ടുതീ പടർന്നാലും പച്ചിലകൾ ഉപയോഗിച്ച് അടിച്ച് കെടുത്തുന്ന പ്രാകൃത രീതിയാണ് ഇപ്പോഴും സ്വീകരിക്കുന്നത്. വരും ദിവസങ്ങളിൽ വേനൽ കടുക്കുന്നതോടെ കോന്നിയുടെ പല മേഖലയിലും തീപിടുത്തം വർധിക്കുവാൻ സാധ്യത ഏറെയാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...