കോന്നി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് വീണ് കാർ യാത്രക്കാരന് പരുക്കേറ്റു. കോന്നി കൂടലിൽ വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കൂടൽ സ്വദേശി ജോണി (58)ക്കാണ് പരുക്കേറ്റത്. ഇയാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടലിൽ റോഡരുകിൽ നിന്നിരുന്ന വാകമരത്തിന്റെ ശിഖരമാണ് കാറിന് മുകളിലേക്ക് വീണത്. അപകടത്തിൽ കാറിനും തകരാർ സംഭവിച്ചു. അപകടത്തിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ച് വൈദ്യുത പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് വൈദ്യുതി ബന്ധം തടസപ്പെട്ടു. കൂടൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
കോന്നി – കൂടലില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് വീണ് യാത്രക്കാരന് പരുക്ക്
RECENT NEWS
Advertisment