പത്തനംതിട്ട : എതിരാളികളെ കൊന്നൊടുക്കുന്ന കാടന്‍ സംസ്കാരമാണ് സി.പി.എം ഇപ്പോഴും പിന്തുടരുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. എം.ഹമീദ് പറഞ്ഞു. കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മൻസൂറിന്റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് ആറന്മുള മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് അൻസാരി , ഷാനവാസ് അലിയാർ, തെക്കേത്ത് അബ്ദുൽ കരീം, എൻ. എ. നൈസാം, അഡ്വ. ഹൻസാലഹ് മുഹമ്മദ്, എ. സഗീർ, മുഹമ്മദ് സാലി, നിയാസ് റാവുത്തർ, ഷെഹൻ ഷാ, സിറാജ് പുത്തൻവീട്, അബ്ദുൽ സലാം, നിസാർ നൂർമഹൽ, ബിസ്മില്ലാ ഖാൻ, തൗഫീഖ് കൊച്ചുപറമ്പിൽ, കെ. പി. നൗഷാദ്, നൈസാം സാലി, ശിഹാബ്, ബീന ശരീഫ് എന്നിവർ സംസാരിച്ചു.