ഉദ്ഘാടനത്തിനൊരുങ്ങി കൂട്ടുംവാതുക്കല്‍ കടവ് പാലം ; പാലത്തിന്റെ വേറിട്ട രൂപകല്‍പ്പന, 40 കോടി നിര്‍മാണച്ചെലവ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ദേവികുളങ്ങര – കണ്ടല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ കടവ് പാലം ഉദ്ഘാടനത്തിന് സജ്ജമായി. ഭാരപരിശോധനയും അപ്രോച്ച് റോഡിന്റെ നിര്‍മാണവും നേരത്തെ പൂര്‍ത്തിയായിരുന്നു. അപ്രോച്ച് റോഡിന്റെ ഇരുവശത്തും ടൈല്‍ പാകുന്നതും പെയിന്റിംഗ് ഉള്‍പ്പടെയുള്ള മറ്റു ജോലികളും പൂര്‍ത്തിയായി. ഇന്റഗ്രല്‍ ബ്രിഡ്ജ് മാതൃകയിലാണ് നിര്‍മാണം. 318 മീറ്റര്‍ നീളമുള്ള പാലത്തിന് 19 സ്പാനുകളാണുള്ളത്. 40 കോടി രൂപയാണ് നിര്‍മാണച്ചെലവ്. കായംകുളം കായലിന് കുറുകെയുള്ള പാലം തുറക്കുന്നതോടെ കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന ദേവികുളങ്ങര, കണ്ടല്ലൂര്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ ദീര്‍ഘനാളത്തെ യാത്രാക്ലേശം പഴങ്കഥയാകും. പാലത്തിന്റെ വേറിട്ട രൂപകല്‍പ്പനയും പാലത്തില്‍ നിന്നുള്ള കായല്‍ക്കാഴ്ച്ചകളും മേഖലയിലേക്ക് വിനോദസഞ്ചാരകളെ ആകര്‍ഷിക്കുകയും ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...