Tuesday, July 1, 2025 11:48 pm

ജോലി സമയം 69 മണിക്കൂറാക്കി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടുപോയി കൊറിയ

For full experience, Download our mobile application:
Get it on Google Play

ദക്ഷിണ കൊറിയ ; കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ജോലി സമയം വര്‍ധിപ്പിക്കാനുള്ള നിയമനിര്‍മാണത്തില്‍ നിന്ന് പിന്തിരിഞ്ഞ് ദക്ഷിണ കൊറിയന്‍ ഭരണകൂടം. ആഴ്ചയില്‍ ആകെ 69 മണിക്കൂര്‍ തൊഴില്‍ ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമത്തെക്കുറിച്ചാണ് സര്‍ക്കാര്‍ പുനരാലോചിക്കുന്നത്. ആഴ്ചയില്‍ 52 മണിക്കൂര്‍ തൊഴില്‍ ചെയ്യണമെന്നാണ് നിലവിലെ നിയമം. ഇത് ഭേദഗതി ചെയ്ത ജോലിസമയം കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.

ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി ചെയ്യിപ്പിക്കുന്ന വ്യവസ്ഥയിലേക്ക് മാറുന്നതിനിടെ കൊറിയന്‍ സര്‍ക്കാര്‍ തൊഴില്‍ സമരം കൂട്ടാന്‍ നീക്കം നടത്തുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ജോലിസമയം ആഴ്ചയില്‍ നാല് ദിവസമാക്കുന്നത് ഉത്പാദനം ക്ഷമത മെച്ചപ്പെടുത്തിയതായി ബ്രിട്ടണില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഈ മാസം തുടക്കത്തിലാണ് തന്റെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആഴ്ചയില്‍ 69 മണിക്കൂര്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ പ്രഖ്യാപിച്ചത്. നാഷണല്‍ അസംബ്ലിയില്‍ വിഷയം എത്തിയപ്പോള്‍ പാര്‍ക് യോങ് ജിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഇതിനെ എതിര്‍ത്തിരുന്നു. ജോലി ചെയ്യാനും ഓവര്‍ ടൈം ചെയ്യാനുമുള്ള സമയം ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് ഉറപ്പാക്കുന്നതിനും രാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നായിരുന്നു പ്രതിപക്ഷത്തിന് സഭയില്‍ കൊറിയന്‍ തൊഴില്‍ മന്ത്രിയുടെ മറുപടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

ജാഗ്രത പാലിക്കണം ; ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന്...

0
ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110...