ആക്രിക്കച്ചവടത്തിന്‍റെ മറവിൽ ആറരക്കോടിയുടെ നികുതി വെട്ടിപ്പ് ; ആലപ്പുഴ സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ ആറരക്കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശിയായ നസീബ് ആണ് പിടിയിലായത്. വ്യാജ രേഖകൾ തയാറാക്കിയുളള തട്ടിപ്പ് പിടികൂടിയത് സംസ്ഥാന ജിഎസ്ടി വിഭാഗമാണ്. കോടികളുടെ ആക്രിക്കച്ചവടമാണ് ഇയാള്‍ ചെയ്യുന്നത്. മുപ്പതുകോടിയുടെ കച്ചവടം നടത്തിയെന്നാണ് സംസ്ഥാന ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം പറയുന്നത്. വ്യാജ ഇൻപുട് രേഖകളുണ്ടാക്കിയാണ് ഇയാൾ വെട്ടിപ്പ് നടത്തിയത്. ഇല്ലാത്ത ചരക്കുനീക്കത്തിന്‍റെ രേഖകളുണ്ടാക്കി.

ഇതിനായി നിരവധി പേരുടെ പാൻ കാർഡുകളും അനുബന്ധ രേഖകളും ദുരുപയോഗം ചെയ്തു. ഇങ്ങനെ ഇൻപുട് ക്രെഡിറ്റ് ടാക്സ് വെട്ടിപ്പ് നടത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നസീബിന്‍റെ കച്ചവടത്തെപ്പറ്റിയും സാമ്പത്തിക ഇടപാടുകളെപ്പറ്റിയും ഇന്‍റലിജൻസ് വിഭാഗം കഴിഞ്ഞ ഒരു വർഷമായി അന്വേഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഇയാളുടെ ഇടപാടുകൾ രേഖകൾ കണ്ടെടുത്ത് വെട്ടിപ്പ് തിരിച്ചറിഞ്ഞത്. കൊച്ചിയിലെ, ഇടപ്പളളിയിലെ സംസ്ഥാന ജിഎസ്ടി ഇന്‍റലിജൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

0
കൊല്ലം : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം ; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി...

പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകൾ ഒരു കാര്യം മറക്കരുത് ; അല്ലെങ്കിൽ 500 രൂപ...

0
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ...

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...