അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചത് 3 മാസം; മകൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിൽ 3 മാസത്തോളം അലമാരയിൽ സൂക്ഷിച്ച മകൾ അറസ്റ്റിലായി. ദാദറിനടുത്ത് ലാൽബാഗിൽ വീണ പ്രകാശ് ജയിൻ (53) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിംപിൾ പ്രകാശ് ജയിൻ (22) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറിലാണ് വീണയെ കൊലപ്പെടുത്തിയത്. കത്തിയും കട്ടറും ഉപയോഗിച്ച് കൈകളും കാലുകളും ഉൾപ്പെടെ മുറിച്ചുമാറ്റി പല കഷണങ്ങളായി സൂക്ഷിച്ചെന്ന് പൊലീസ് അറിയിച്ചു.

ഭർത്താവിന്റെ മരണശേഷം വീണയും മകളും ഒരുമിച്ചായിരുന്നു വീട്ടിൽ താമസം. 2 മാസം മുൻപ് വീണയെ കാണാൻ സഹോദരൻ എത്തിയപ്പോൾ ഉറങ്ങുകയാണെന്നും പിന്നീട് പുറത്തു പോയിരിക്കുകയാണെന്നും റിംപിൾ പറഞ്ഞു. പല തവണ വീട്ടിൽ എത്തിയപ്പോഴും വീണയെ കാണാതെ വന്നതോടെ സഹോദരനു സംശയമായി. റിംപിളിന്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയോതടെയാണ് പൊലീസിൽ അറിയിച്ചത്. തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് റിംപിൾ പറഞ്ഞെങ്കിലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

എഥനോൾ ബ്ലെൻഡിങ് ആശങ്കകൾ ശക്തമാകുന്നു; E20 പെട്രോളിലെ ഉയർന്ന ഈർപ്പവും ക്ലോറൈഡും വാഹനങ്ങളുടെ ആയുസ്സ്...

0
ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ ഇ-20 പെട്രോളിൽ അപകടകരമായ അളവിൽ ക്ലോറൈഡും ഈർപ്പവും...