പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് (14) ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി.
ഇന്നത്തെ സര്‍വൈലന്‍സ് അക്ടിവിറ്റികള്‍ വഴി രണ്ട് പ്രൈമറി കോണ്‍ടാക്ടുകള്‍, ഏഴ് സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ എന്നിവരെ കണ്ടെത്തി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 19 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഒന്‍പതു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ ഐസൊലേഷനില്‍ ഉണ്ട്. ആകെ 28 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന് പുതിയതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ അഞ്ചു പേരെക്കൂടി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ ഇതുവരെ 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു. വീടുകളില്‍ 1248 പേര്‍ നിരീക്ഷണത്തില്‍ ആണ്. സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന്(14) നാല് സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 84 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് ഏഴ് സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 33 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചു. 37 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തിയ 2513 അയ്യപ്പഭക്തന്മാരെ സ്‌ക്രീന്‍ ചെയ്തു.
ഇന്ന് വിവിധ കണ്‍ട്രോള്‍ റൂമുകളിലായി വിദേശത്തുനിന്നും തിരിച്ചെത്തിയവിവരം 41 പേര്‍ അറിയിച്ചു. ഇതുവരെ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന 73 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ആവശ്യമായി വന്നാല്‍ റാന്നി മേനാംതോട്ടം ആശുപത്രി, പന്തളം അര്‍ച്ചന ആശുപത്രി എന്നിവിടങ്ങളിലും പുതുതായി കണ്ടെത്തിയ ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ കൂടി ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും.
ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ യാത്രികരുടെ പരിശോധന ആരംഭിക്കും. പോലീസിനോടൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, പാലിയേറ്റീവ് കെയര്‍ വോളന്റിയര്‍മാരും പരിശോധനയില്‍ പങ്കെടുക്കും. ഇതിനായി റെയില്‍വേ സ്റ്റേഷനില്‍ എട്ട് ടീമുകളെ നിയോഗിക്കും. കൂടാതെ ജില്ലയിലെ പ്രധാന ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സ്‌ക്രീനിംഗ് ആരംഭിക്കും. ഇതിനായി എട്ട് ടീമുകളെ ജില്ലയില്‍ നിയോഗിക്കും.
ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളെയും ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നാളെ(15) സ്‌ക്രീനിംഗും ബോധവത്ക്കരണവും നടത്തും.
നാളെ(15) വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കും.
ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ.കെ.രാജുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും സാന്നിധ്യത്തില്‍ കോവിഡ്-19 രോഗ പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും, സെക്രട്ടറിമാരുടെയും അവലോകന യോഗം ചേര്‍ന്നു.
വിവാഹങ്ങള്‍, പൊതുസമ്മേളനങ്ങള്‍, പൊതുചടങ്ങുകള്‍, എന്നിവ ഒഴിവാക്കണം. ക്ഷേത്രങ്ങള്‍, പളളികള്‍, മോസ്‌ക്കുകള്‍, എന്നിവിടങ്ങളില്‍ പ്രാര്‍ഥനാ ചടങ്ങുകളില്‍ അത്യാവശ്യം വ്യക്തികള്‍ മാത്രം പങ്കെടുക്കണം.
ജില്ലയിലെ സ്‌ക്കൂളുകള്‍, കോളജുകള്‍, കോച്ചിംഗ് സെന്ററുകള്‍, ഐടിഐകള്‍, എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകള്‍ ഒഴിവാക്കണം.
ജില്ലയില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന മുഴുവന്‍ വ്യക്തികളുടെയും വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ പോലീസിന് നല്‍കും. ജില്ലയിലെ 380 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധ സംഘം ഇന്ന് പരിശീലനം നല്‍കി ജിം, ബ്യൂട്ടിപാര്‍ലറുകള്‍, മാളുകള്‍, തീയേറ്ററുകള്‍ എന്നിവ ഒരു മാസത്തേക്ക് പ്രവര്‍ത്തനം ഒഴിവാക്കണം. ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമേ പൊതുചടങ്ങുകള്‍ സംഘടിപ്പിക്കാവു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍, എസ്പി., സബ് കളക്ടര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തി.
15 പഞ്ചായത്തുകളിലായി 223 പേര്‍ക്ക് സന്നദ്ധസംഘടനകളുടെയും, ഗ്രാമ പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ ഭക്ഷണം, പലവ്യഞ്ജനങ്ങള്‍ എന്നിവ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.