പുതുതായി ആര്‍ക്കും കോവിഡ്​ സ്ഥിരീകരിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത്​ പുതുതായി ആര്‍ക്കും കോവിഡ്​ സ്ഥിരീകരിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത്​ വീടുകളില്‍ 7375പേരും ആശുപത്രികളില്‍ 302പേരും നിരീക്ഷണത്തിലുണ്ട്​. കോട്ടയത്ത്​ കോവിഡ്​ സ്ഥിതീകരിച്ച ഒരു രോഗിയുടേത്​​ ഭേദമായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും ഡി.വൈ.എസ്​.പിയുടെ നേതൃത്വത്തിലുള്ള സംഘത്തി​​ന്റെ  കര്‍ശന പരിശോധനയുണ്ടാകും. റെയില്‍വേ സ്​റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളില്‍ റോഡ്​മാര്‍ഗം വരുന്നവരേയും പരിശോധനക്ക്​ വിധേയമാക്കും. എല്ലാവരും പരിശോധനയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.എസ്​.ആര്‍.ടി.സി ബസുകള്‍ ശുചീകരിക്കാനായി പ്രത്യേക നിര്‍ദേശം നല്‍കും.

നിരീക്ഷണത്തിലുള്ളവരുമായി എല്ലാദിവസവും ബന്ധപ്പെടും. ചിലര്‍ കൊറോണയുടെ ഗൗരവം മനസ്സിലാക്കാതെ പെരുമാറുന്നു. അനാവശ്യമായ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ്​ ബാധയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്പ്​ രണ്ട്​ ലക്ഷം പേര്‍ ഡൗണ്‍ലോഡ്​ചെയ്​തു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...