Saturday, July 5, 2025 12:00 pm

കൊശമറ്റം ഫിനാന്‍സ് കടപ്പത്ര തട്ടിപ്പ് ; പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയിലും തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊശമറ്റം ഫിനാന്‍സിന് പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയിലും തിരിച്ചടി. കാലാവധി പൂര്‍ത്തിയായ കടപ്പത്രത്തിന്റെ പണം തിരികെ നല്‍കിയില്ലെന്നുകാട്ടി തിരുവല്ല  വളഞ്ഞവട്ടം കാരിക്കോട്ട് വീട്ടില്‍ തോമസ്‌ ബി. കാരിക്കോട്ട്, ജേക്കബ് ബി.കാരിക്കോട്ട് എന്നിവര്‍ പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയില്‍ ഫയല്‍ ചെയ്ത C.C. 131/2022, C.C.132/2022 എന്നീ കേസുകളിലാണ് എക്സ് പാര്‍ട്ടി വിധിയായത്‌. നവംബര്‍ 11 നായിരുന്നു കേസ് കോടതി പരിഗണിച്ചത്. കേസില്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുവാന്‍ എതിര്‍ കക്ഷികളായ കോട്ടയം കൊശമറ്റം ഫിനാന്‍സിനെ പ്രതിനിധീകരിച്ച് ആരും ഹാജരായിരുന്നില്ല.

കേസ് ഡിസംബര്‍ 5 ന് വീണ്ടും പരിഗണിക്കുമ്പോള്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് ഏറെ താമസിക്കാതെ വിധി പ്രസ്താവിക്കും. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. മാമ്മന്‍ പാപ്പി അടനേത്ത് ഹാജരായി. സമാനമായ കേസ് മുമ്പും പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതി പരിഗണിച്ചിരുന്നു. കൊശമറ്റം ഫിനാന്‍സ് പുറത്തിറക്കിയ കടപ്പത്രത്തിനെതിരെ 2017 മാര്‍ച്ച് 10 ന് കോട്ടയം പുതുപ്പള്ളി സ്വദേശി ബെനിറ്റ്‌ മാത്യു, അലക്സ്‌ പി.എബ്രഹാം എന്നിവര്‍ നല്‍കിയ C.C 35/2017 നമ്പര്‍ കേസായിരുന്നു ഇത്. കേസ് തങ്ങള്‍ക്ക് എതിരാകുമെന്ന് മനസ്സിലാക്കിയ കൊശമറ്റം മാത്യു കെ.ചെറിയാന്‍ 2017 ഒക്ടോബര്‍ 30 ന് മുഴുവന്‍ തുകയും നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി തടിയൂരി.

കൊശമറ്റം ഫിനാന്‍സിന് അഞ്ചു ലക്ഷം രൂപാ മുഖവിലയുള്ള 1400 കടപ്പത്രങ്ങള്‍ ഇറക്കുവാന്‍ 2011 സെപ്തംബറില്‍ അനുമതി ലഭിച്ചിരുന്നു. ഇതിലൂടെ 70 കോടി രൂപാ സമാഹരിക്കുവാനായിരുന്നു അനുവാദം. കൊശമറ്റം മെഗാ ബോണ്ട്‌ എന്നപേരില്‍ ഇറക്കിയ ഈ കടപ്പത്രങ്ങളുടെ മുഖവില 5 ലക്ഷം രൂപയും കാലാവധി 10 വര്‍ഷവും (120 മാസം) ആയിരുന്നു. അഞ്ചു ലക്ഷം രൂപാ കടപ്പത്രത്തില്‍ (NCD) നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപാ മടക്കിനല്‍കുമെന്നായിരുന്നു കൊശമറ്റം ഫിനാന്‍സിന്റെ വാഗ്ദാനം. കൊശമറ്റം ഫിനാന്‍സിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഈ NCD യില്‍ പണം നിക്ഷേപിച്ചവര്‍ നിരവധിയാണ്. പലരും രണ്ടും മൂന്നും യൂണിറ്റുകള്‍ വരെ വാങ്ങി. ഇവരില്‍ മിക്കവരും വഞ്ചിക്കപ്പെട്ടു. നിയമപരമായി ഇവര്‍ക്ക് ലഭിക്കേണ്ട പണം കൊശമറ്റം ഫിനാന്‍സ് ബോധപൂര്‍വ്വം തട്ടിയെടുക്കുകയായിരുന്നു.

കൊശമറ്റം ഫിനാന്‍സിന്റെ മാന്നാര്‍ ബ്രാഞ്ച് മാനേജരായി 12 വര്‍ഷത്തിലധികം ജോലിചെയ്ത വളഞ്ഞവട്ടം കാരിക്കോട്ട് ബി.കെ ജേക്കബിന്റെ മക്കളാണ് പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയിലെ പരാതിക്കാര്‍. താന്‍ ജോലി ചെയ്ത സ്ഥാപനത്തിലുള്ള വിശ്വാസം കൊണ്ടാണ് ബി.കെ ജേക്കബ് മക്കളുടെ പേരില്‍ കടപ്പത്രങ്ങളില്‍ പണം നിക്ഷേപിച്ചത്. എന്നാല്‍ കമ്പിനി മുതലാളി കൊശമറ്റം മാത്യു ചെറിയാന്‍ ഇവരെയും വഞ്ചിച്ചുവെന്നാണ് ഇതിലൂടെ തെളിയുന്നത്. ബി.കെ ജേക്കബ് 2011 നവംബറിലാണ് കൊശമറ്റം മെഗാ ബോണ്ട്‌ എന്നപേരില്‍ ഇറക്കിയ കടപ്പത്രത്തില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചത്. 5 ലക്ഷം രൂപാ മുഖവിലയുള്ള രണ്ടു യൂണിറ്റുകളാണ് ഇദ്ദേഹം തന്റെ മക്കളുടെ പേരില്‍ വാങ്ങിയത്. 2021 ല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും ചേര്‍ത്ത് ഒരു യൂണിറ്റിന് 20 ലക്ഷംരൂപാ വെച്ച് രണ്ടു യൂണിറ്റിന് 40 ലക്ഷം രൂപാ തിരികെ നല്‍കാമെന്നായിരുന്നു കൊശമറ്റം നല്‍കിയ ഉറപ്പ്.

ഇതില്‍ ഒരു NCD 01/11 2021 ലും ഒന്ന് 03/11/2021 ലും കാലാവധി പൂര്‍ത്തിയായി. എന്നാല്‍ കടപ്പത്രത്തില്‍ പറഞ്ഞിരുന്ന പണം നല്‍കുവാന്‍ കമ്പിനി ഉടമ തയ്യാറായില്ല. നാട്ടുകാരന്റെ പണം തന്റെ പെട്ടിയില്‍ കിടക്കട്ടെ എന്ന നിലപാടായിരുന്നു മുതലാളി മാത്യു കെ.ചെറിയാന്‍ സ്വീകരിച്ചത്. യാതൊരുവിധ സങ്കോചവും കൂടാതെയാണ് ഇദ്ദേഹം ഇതൊക്കെ ചെയ്തത്. പണത്തിനോടുള്ള അത്യാര്‍ത്തിയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്. പൊതുജനങ്ങളുടെയാണെങ്കിലും സ്വന്തം കമ്പിനിയിലെ ജീവനക്കാരുടെയാണെങ്കിലും പണം കൊശമറ്റം മാത്യു ചെറിയാന്റെ പെട്ടിയില്‍ വീഴണം എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് ഇതിനു പിന്നില്‍. വഞ്ചിക്കപ്പെട്ടവരില്‍ പലരും അജ്ഞതമൂലം നിയമനടപടിക്ക് തുനിഞ്ഞില്ല. NCD യുടെ കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ നിയമനടപടി സ്വീകരിച്ചെങ്കില്‍ മാത്രമേ നിക്ഷേപകന് നിയമപരിരക്ഷ ലഭിക്കുകയുള്ളൂ. പണം നഷ്ടപ്പെട്ട പലര്‍ക്കും ഇക്കാര്യം അറിവില്ലാത്തതിനാല്‍ കോടികളാണ് കൊശമറ്റം മാത്യു ചെറിയാന്റെ പെട്ടിയില്‍ വീണത്‌.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രതിഷേധിച്ചവരെ അപായപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത് : ചാണ്ടി ഉമ്മൻ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ...

കൊടുമൺ എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു

0
കൊടുമൺ : എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു. അടൂർ...

വീണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎൽഎ

0
കോന്നി : വീണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎൽഎയുടെ...

ആരോ​ഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആരോ​ഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ ജോർജ്ജ്...