പെരുമ്പെട്ടി : മധുരം കൂട്ടാന്‍ കോട്ടാങ്ങൽ ശർക്കരയെത്തും. 52 വർഷത്തിന് ശേഷം കരിമ്പുകൃഷി പുനരാരംഭിച്ചു. കുളത്തൂർ ചൂരക്കുറ്റി പാടശേഖരത്തിൽ വിളഞ്ഞ കരിമ്പില്‍ നിന്നാണ് ശര്‍ക്കരയുണ്ടാക്കുന്നത്. മേഖലയിൽ നെൽക്കൃഷി നഷ്ടമായതോടെയും കൂടംകുളം പദ്ധതിയുടെ പ്രസരണശേഷി കൂടുതലുള്ള വൈദ്യുതലൈനിന്‍റെ കടന്നുവരവോടെ പാടശേഖരത്തില്‍ മറ്റ് കൃഷികൾ അസാധ്യമായതോടെയുമാണ് കോട്ടാങ്ങൽ കരിമ്പ് കർഷക ഉൽപാദകസംഘം രൂപീകരിച്ച് 5 ഏക്കറിൽ കൃഷി ആരംഭിച്ചത്. രഞ്ജു പി.നാഥ്, സത്യചന്ദ്രൻ, മനോജ് കുമാർ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
തിരുവൻവണ്ടൂരിൽനിന്ന് എത്തിച്ച മാധുരിയും ജാവയും കണ്ണൂർ അടക്കം വിവിധ ഇടങ്ങളിൽനിന്ന് സംഭരിച്ച നാടനുമടക്കം 3 ഇനങ്ങളിലായി 65500 മൂടുകളാണ് ഇവിടെ വിളയുന്നത്. തൊടിയിലെ ജോലികൾ മൂവർ സംഘത്തിന് പൂർത്തിയാക്കാന്‍ കഴിയാതെ വരുമ്പോൾ പുറത്തുനിന്ന് സഹായാം തേടും. ചൂരക്കുറ്റിയിലെ 1.5 ഏക്കറിലെ കരിമ്പ് ഏപ്രിലിലും മഠത്തുമുറിയിലെ 3.5 ഏക്കറിൽ നവംബറിലുമാണ് വിളവെടുപ്പ് നടത്തുന്നത്. ശർക്കര നിർമാണത്തിനുള്ള ചക്കും എൻജിനും തോണിയുമടക്കം സജ്ജീകരിച്ചിട്ടുണ്ട്. ശർക്കര തണുപ്പിക്കുന്നതിനുള്ള തോണി തമിഴ്നാട്ടിൽ നിന്ന് വിദഗ്ധ തൊഴിലാളികളെ എത്തിച്ച് നാഗത്തകിടിൽ ഇവിടെ തന്നെ നിർമിക്കുകയായിരുന്നു.
10 ലക്ഷം രൂപ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് സ്ഥലം പാട്ടത്തിനെടുത്താണ് ഈ സംരംഭം ആരംഭിച്ചത്. ഈ പരീക്ഷണം വിജയിച്ചാൽ മേഖലയിലെ മറ്റ് കൃഷികൾക്ക് അനുയോജ്യമല്ലാതെ തരിശായി കിടക്കുന്ന 100 ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഇടനിലക്കാരെ ഒഴിവാക്കി സ്വാശ്രയ സംഘങ്ങൾ വഴി ഗ്രാമീണ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനാണ് ഇപ്പോൾ ഇവര്‍ ലക്ഷ്യമിടുന്നത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]