മല്ലപ്പള്ളി : കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടുപടയണിക്ക് ഇന്ന് ചൂട്ടുവെക്കും. ക്ഷേത്ര ശ്രീകോവിലിൽനിന്നു മേൽശാന്തി മുകുന്ദൻ ഭട്ടതിരി പകർന്നു നൽകുന്ന ദീപം കരനാഥൻമാർ ചൂട്ടുകറ്റയിലേക്ക് ആവാഹിക്കുമ്പോൾ ദേശം ഉണരുകയായി. കുളത്തൂർ കരയ്ക്കുവേണ്ടി പുത്തൂർ രാധാകൃഷ്ണപ്പണിക്കരും കോട്ടാങ്ങൽ കരയ്ക്കുവേണ്ടി കടൂർ രാധാകൃഷ്ണക്കുറുപ്പുമാണ് ചൂട്ടുവെക്കുന്നത്. കിഴക്കേനടയിലാണ് ചൂട്ടുവെക്കുക. എട്ടുപടയണി ചൂട്ടുവെപ്പ് ചടങ്ങോടെയാണ് ക്ഷേത്രത്തിൽ പടയണിക്കു തുടക്കം കുറിക്കുക. പടയണിക്കളത്തിലേക്ക് ദേവിയെ വിളിച്ചിറക്കുന്നു എന്ന വിശ്വാസവുമുണ്ട്. ധനുമാസത്തിലെ ഭരണിമുതൽ മകരത്തിലെ ഭരണിവരെയാണ് പടയണി.
അതിൽ മകരഭരണിക്കു മുൻപുള്ള എട്ട് ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി നടക്കുക. കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ മത്സരബുദ്ധിയോടെ ഒന്നിടവിട്ട ദിവസങ്ങളിൽ ചിട്ടവട്ടങ്ങൾ പാലിച്ചു പങ്കെടുക്കും. ജനുവരി 12-ന് ചൂട്ടുവലത്തു നടക്കും. 13, 14-ഗണപതികോലം, 15, 16-അടവി, 17, 18 തീയതികളിൽ വലിയ പടയണി എന്ന ക്രമത്തിൽ നടക്കും. വലിയ പടയണി നാളുകളിൽ തിരുവാഭരണ, തിരുമുഖദർശനം സാധ്യമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























