കോട്ടാങ്ങൽ: കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ, വിശേഷാൽ പൂജകൾ, തിരുവാഭരണ ചാർത്ത് എന്നിവയോടുകൂടി വിപുലമായി നടത്തി. പുലർച്ചെ ശാസ്താ ക്ഷേത്രത്തിൽ നിന്നും നയന മനോഹരങ്ങളായ ഉഷ കാവടി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. കുളത്തൂർ മഹാദേവി ക്ഷേത്രത്തിൽ നിന്നും നിതീഷ് മോഹന്‍, നന്ദു കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടുഭാഗം ശ്രീദേവീ വിലാസം കാവടി സംഘവും താഴത്തുവടകര ശിവപാര്‍വ്വതീ ക്ഷേത്രത്തില്‍ നിന്നും അതുല്‍ കൃഷ്ണന്‍, സനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ താഴത്തുവടകര ശിവശക്തി കാവടി സംഘവും തൃക്കണ്ണാപുരം ശിവപാർവതി ക്ഷേത്രത്തിൽ നിന്നും സതീഷ് കുമാര്‍, രാജേന്ദ്രന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ശിവപാര്‍വ്വതി കാവടി സംഘവും പാരമ്പര്യ ആചാരാനുഷ്ഠാന പ്രകാരം മുത്തുക്കുടകൾ, കുംഭകുടം, പീലിക്കാവടികൾ, ശൂല കാവടികൾ ചെണ്ടമേളം പമ്പമേളം എന്നിവയുടെ അകമ്പടിയോടുകൂടി എത്തിച്ചേർന്ന കാവടിയാട്ടങ്ങൾ, ഉച്ചക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുകയും തുടർന്ന് പൂജകൾ നടക്കുകയും ചെയ്തു. അഭിഷേകത്തിനു ശേഷം കാവടി കഞ്ഞിയും ഉണ്ടായിരുന്നു. കോട്ടാങ്ങൽ ദേവസ്വത്തിന്റെ വകയായ കളമെഴുത്തും പാട്ടും നടന്നതോടുകൂടി 41 ദിവസത്തെ മണ്ഡലകാലത്തിനും കളമെഴുത്തും പാട്ടിനും സമാപനം കുറിച്ചു. 41 നടന്ന എതിരേൽപ്പ് സവിശേഷ പ്രാധാന്യമുള്ളതായതിനാൽ നിറയെ വിശ്വാസികളുടെ സാന്നിധ്യം ചടങ്ങുകളെ ധന്യമാക്കി. ക്ഷേത്ര ചടങ്ങുകള്‍ക്ക് റെജി കുമാർ, കെ.ജി സദനം, ഗോപകുമാർ പുത്തൂർ എന്നിവര്‍ നേതൃത്വം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1