കൊച്ചി : കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതി വിധിയുടെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്നാണ് സര്‍ക്കാര്‍ വാദം.
പള്ളിയും സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാനാവില്ല. എല്ലാ ഇടവക അംഗങ്ങളുടെയും വിശ്വാസപരമായ അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നാണ് സുപ്രിംകോടതി വിധി. ഈ വിധിക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഡിസംബര്‍ മൂന്നിലെ ഉത്തരവെന്നും സുപ്രിംകോടതി വിധിക്ക് വിരുദ്ധമായ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണം അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു.