പ്രതിപക്ഷ പ്രതിഷേധം ശക്തം : സിഎജി റിപ്പോര്‍ട്ട്‌ അന്വേഷിക്കാമെന്ന്‌ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് വകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ സമ്മര്‍ദത്തിനൊടുവില്‍ തുടര്‍നടപടികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍. പോലീസിലെ പര്‍ച്ചേസ് സംവിധാനത്തെക്കുറിച്ച്‌ പരിശോധിക്കും. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന കാര്യം വ്യവസായ വകുപ്പ് അന്വേഷിക്കും. എന്നാല്‍ ഡി.ജി.പിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ടില്‍ ചട്ടപ്രകാരം നടപടിയുണ്ടാകും. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കും. അന്വേഷണം നടത്തുന്നില്ലെന്നത് തെറ്റായ ആരോപണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്ന കാലയളവില്‍ പല ആഭ്യന്തര മന്ത്രിമാരും ഡി.ജി.പിമാരും ഉണ്ടായിരുന്നു.

നിബന്ധനകള്‍ പാലിച്ചാണ് ഗാലക്സോണിനെ കെല്‍ട്രോണ്‍ തിരഞ്ഞെടുത്തത്. ഡി.ജി.പിയെ മാറ്റുമെന്ന മോഹം ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് സഭയില്‍ ഉയര്‍ത്തിയത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുമ്പിലെത്തി പ്രതിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...