കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും സ്റ്റേറ്റ് അറ്റോര്‍ണി അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് വാദം മാറ്റി വയ്ക്കുകയായിരുന്നു. സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടറാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.
അപ്പീലില്‍ തീര്‍പ്പുണ്ടാക്കുന്നതുവരെ സിംഗിള്‍ ബഞ്ച് വിധി നടപ്പാക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പള്ളി ഏറ്റെടുക്കുന്നതിനുള്ള കര്‍മ്മ പദ്ധതി മുദ്രവെച്ച കവറില്‍ സര്‍ക്കാര്‍ ഹൈക്കോടതിക്ക് നേരത്തെ കൈമാറിയിട്ടുണ്ട്. കേസില്‍ വിധി നടപ്പാക്കാത്തതിന് ജില്ലാ കളക്ടര്‍ എസ് സുഹാസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി സിംഗിള്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.