എറണാകുളം: കോതമംഗലം പളളിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ഉത്തരവ് വന്ന ശേഷവും പളളി ഏറ്റെടുത്ത് കൈമാറാത്ത സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്‌തുകൊണ്ട് ഓര്‍ത്തഡോക്സ് വിഭാഗം കൊടുത്ത ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണനയില്‍ എടുക്കുന്നത്. ഇരുസഭകളുമായും സമാധാന ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും മൂന്നുമാസത്തെ സാവകാശം വേണമെന്നും ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കുകയുണ്ടായി.
സി ആര്‍ പി എഫിനെ ഉപയോഗിച്ചുകൊണ്ട് പളളി ഏറ്റെടുത്ത് കൈമാറാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചിരുന്നതാണ്. ഇതിനിടെ പളളി എറ്റെടുക്കാനുളള സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് യാക്കോബായ സഭാ വിശ്വാസികള്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഡിവിഷന്‍ ബെഞ്ചും പരിഗണനയില്‍ എടുക്കുന്നുണ്ട്. എന്നാല്‍, കോതമംഗലം പളളി സുപ്രീംകോടതി ഉത്തരവിന്‍റെ പരിധിയില്‍ വരില്ലെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന വാദം.