കോതമംഗലം : മാര്‍ത്തോമാ ചെറിയപള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മതമൈത്രി സംരക്ഷണ സമിതി നടത്തിവരുന്ന സമരം ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കുവാന്‍ സമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. റിലേ നിരാഹാര സമരം, ദേശീയപാത ഉപരോധം അടക്കമുള്ള സമര പരിപാടികള്‍ നടത്തുമെന്ന് സമിതി ചെയര്‍മാന്‍ എ.ജി. ജോര്‍ജ്ജ് പറഞ്ഞു.
സമിതി രക്ഷാധികാരി ഫാ. ജോസ് പരത്തുവയലില്‍, ജനറല്‍ സെക്രട്ടറി അഡ്വ. രാജേഷ് രാജന്‍, കണ്‍വീനര്‍ കെ.എ. നൗഷാദ്, ബിനോയ് മണ്ണഞ്ചേരില്‍, ഷെമീര്‍ പനയ്ക്കല്‍, ഡോ. ലിസി ജോസ്, ഭാനുമതി രാജു, ബാബു പോള്‍, മൈതീന്‍ ഇഞ്ചക്കുടി എന്നിവര്‍ പങ്കെടുത്തു.