ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്റെ പരിധിയില്‍പ്പെട്ട 1127-ാ നമ്പര്‍ കോട്ട ശാഖാ വക ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ നാല്പത്തി അഞ്ചാമത് പ്രതിഷ്ഠാ വാര്‍ഷികവും കോട്ട ശ്രീനാരായണ കണ്‍വെന്‍ഷനും നാളെ മുതല്‍ ശാഖാ ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ വൈകിട്ട് 4 30ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം നിര്‍വഹിക്കും. ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അധ്യക്ഷത വഹിക്കും. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സുരേഷ് വല്ലന ആശംസ പ്രസംഗം നടത്തുന്നു. ശാഖാ പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ സ്വാഗതവും ശാഖാ സെക്രട്ടറി രഘു ദിവാകരന്‍ കൃതജ്ഞതയും പറയും.
വൈകിട്ട് 5.30ന് ധന്യ ബെന്‍സല്‍, കോട്ടയം ഗുരുദേവന്റെ വിദ്യാഭ്യാസം ദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഏപ്രില്‍ 19 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഗുരുദേവദര്‍ശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തില്‍ സുരേഷ് പരമേശ്വരന്‍ പ്രഭാഷണം നടത്തും. ഏപ്രില്‍ 20 രാവിലെ 10.30ന് സനാതന ധര്‍മ്മ സൂഫി പ്രഭാഷകന്‍ പി.എം.എ സലാം മുസ്ലിയാര്‍ ആധുനികയുഗത്തില്‍ ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. അന്നേദിവസം രാവിലെ മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം കലശപൂജകളും, കലശാഭിഷേകവും, അന്നദാനവും വൈകിട്ട് കലാസന്ധ്യയും നടക്കും.