കോട്ട ശ്രീനാരായണ പ്രതിഷ്ഠാ വാര്‍ഷികവും കണ്‍വെന്‍ഷനനും ഏപ്രില്‍ 18ന്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്റെ പരിധിയില്‍പ്പെട്ട 1127-ാ നമ്പര്‍ കോട്ട ശാഖാ വക ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ നാല്പത്തി അഞ്ചാമത് പ്രതിഷ്ഠാ വാര്‍ഷികവും കോട്ട ശ്രീനാരായണ കണ്‍വെന്‍ഷനും നാളെ മുതല്‍ ശാഖാ ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ വൈകിട്ട് 4 30ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം നിര്‍വഹിക്കും. ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അധ്യക്ഷത വഹിക്കും. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സുരേഷ് വല്ലന ആശംസ പ്രസംഗം നടത്തുന്നു. ശാഖാ പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ സ്വാഗതവും ശാഖാ സെക്രട്ടറി രഘു ദിവാകരന്‍ കൃതജ്ഞതയും പറയും.

വൈകിട്ട് 5.30ന് ധന്യ ബെന്‍സല്‍, കോട്ടയം ഗുരുദേവന്റെ വിദ്യാഭ്യാസം ദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഏപ്രില്‍ 19 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഗുരുദേവദര്‍ശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തില്‍ സുരേഷ് പരമേശ്വരന്‍ പ്രഭാഷണം നടത്തും. ഏപ്രില്‍ 20 രാവിലെ 10.30ന് സനാതന ധര്‍മ്മ സൂഫി പ്രഭാഷകന്‍ പി.എം.എ സലാം മുസ്ലിയാര്‍ ആധുനികയുഗത്തില്‍ ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. അന്നേദിവസം രാവിലെ മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം കലശപൂജകളും, കലശാഭിഷേകവും, അന്നദാനവും വൈകിട്ട് കലാസന്ധ്യയും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...