കോട്ടക്കുഴി – ആനച്ചന്തയിലെ ജനവാസകേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷിനശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : കോട്ടക്കുഴി – ആനച്ചന്തയിലെ ജനവാസകേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷിനശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ കാട്ടാനകളാണ് വ്യാപക നാശംവിതച്ചത്. ഇവിടെ ജനങ്ങൾ താമസിക്കുന്ന വീടുകളോട് ചേർന്നാണ് കഴിഞ്ഞ ദിവസം കാട്ടാനകളെത്തി കൃഷിനശിപ്പിച്ചത്. ഇതോടെ പ്രദേശവാസികളാകെ ഭീതിയിലാണ്. ഇതാദ്യമായാണ് വീടുകൾക്ക് ഇത്രയടുത്ത് കാട്ടാനക്കൂട്ടമെത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ആനച്ചന്ത പുഷ്പമംഗലത്ത് മനോജിനാണ് കഴിഞ്ഞ ദിവസത്തെ കാട്ടാന ആക്രമണത്തിൽ കൂടുതൽ കൃഷിനാശമുണ്ടായത്.

ഇയാളുടെ പറമ്പിലെ ഒട്ടുമിക്ക കാർഷിക വിളകളും ആന നശിപ്പിച്ചു. രാത്രി പ്രദേശവാസികൾ ബഹളംകൂട്ടിയെങ്കിലും നേരം പുലർന്നശേഷമാണ് ആനകൾ കാടുകയറിയതെന്ന് നാട്ടുകാർ പറഞ്ഞു. ബുധനാഴ്ച പകലും കൃഷിയിടത്തിനോട് ചേർന്ന വനമേഖലയിൽ കാട്ടാന സാന്നിധ്യമുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. കാട്ടാനകളെത്തിയതിനാൽ ഇവിടെ റബ്ബർ ടാപ്പിങ്‌ നടത്താൻപോലും കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തിയ വിവരം നാട്ടുകാർ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. വനപാലകർ രാത്രി പ്രദേശത്ത് പട്രോളിങ്‌ നടത്താമെന്ന് ഉറപ്പുനൽകിയതായി നാട്ടുകാർ പറഞ്ഞു. മഴ ശക്തമായതോടെ വനമേഖലയോട് ചേർന്ന ജനവാസകേന്ദ്രങ്ങളെല്ലാം കാട്ടാന ഭീതിയിലാണ്. കാട്ടാനകൾ കടക്കാതിരിക്കാൻ സംവിധാനമൊന്നുമില്ലാത്തതുകൊണ്ട് തന്നെ ജനങ്ങളുടെ ഭീഷണി ഒഴിയില്ലെന്നതാണ് സ്ഥിതി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ അടിയന്തര തീരുമാനം , രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു

0
കൊച്ചി : അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ...

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...