Tuesday, July 8, 2025 3:35 pm

യുവതിക്ക് നേരെ നഗ്നതാപ്രദർശനം ; കോട്ടാങ്ങൽ സ്വദേശികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. കോട്ടാങ്ങൽ ഭഗവതി കുന്നേൽവീട്ടിൽ ബി.ആർ ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ട മുറിയിൽ വീട്ടിൽ മാഹീൻ(30) എന്നിവരാണ് പിടിയിലായത്. ഡിഗ്രി വിദ്യാർത്ഥിനിയായ 18 കാരി കോട്ടാങ്ങൽ സ്വദേശിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് യുവാക്കളെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ ദിനേശും മാഹിനും. മാഹിൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ചുങ്കപ്പാറയിൽ പോയി തിരികെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയായിരുന്നു യുവാക്കൾ യുവതിയോട് അപമര്യാദയായി പെരുമാറിയത്. ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം. യുവതിക്ക് പിന്നാലെയെത്തി പ്രത്യേക ശബ്ദം പുറപ്പെടുവിപ്പിച്ച പ്രതികൾ, കൈകൾ കൊണ്ട് മോശം ആംഗ്യം കാണിച്ചു. ഇവരെ ശ്രദ്ധിക്കാതെ യുവതി ബസ് സ്റ്റാൻഡിനു പിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയി. ഇതോടെ യുവതിയെ പിന്തുടർന്ന് ഒന്നാം പ്രതി ദിനേശ് വസ്ത്രമഴിച്ച് നഗ്നതാ പ്രദർശനം നടത്തി. പിന്നീട് ആക്രോശിച്ചുകൊണ്ട് പിന്നാലെയെത്തി ഭയപെടുത്തി ഇരുവരും മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു.

സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തി ദിനേശിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാൽ മാഹീൻ സ്ഥലത്ത് നിന്നും ഓടിപോയി. തുടർന്ന് യുവതിയുടെ മൊഴിപ്രകാരം എസ്ഐ ടി.പി ശശികുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്‌പെക്ടർ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടാം പ്രതിക്കുവേണ്ടി നടത്തിയ തെരച്ചിലിൽ വള്ളച്ചിറയിൽ വെച്ച് ഇയാളെ പിടികൂടി. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. ഇരുവരും വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. 2023 ൽ പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന, ദേഹോപദ്രവകേസ് ഉൾപ്പെടെ 10 കേസുകളിൽ പ്രതിയാണ് ദിനേശ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നതിന് വെണ്മണി പോലീസ് രജിസ്റ്റർ ചെയ്ത കേസും ഉൾപ്പെടുന്നു. മണിമല, കറുകച്ചാൽ, പെരുമ്പെട്ടി എന്നിവടങ്ങളിലാണ് മറ്റ് കേസുകളുള്ളത്. കഞ്ചാവ് ബീഡി വലിച്ചതിന് എടുത്ത രണ്ട് കേസുകൾ ഉൾപ്പെടെ പെരുമ്പെട്ടി, മണിമല സ്റ്റേഷനുകളിലെടുത്ത 5 കേസുകളിൽ പ്രതിയായിട്ടുണ്ട് മാഹീൻ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നയിക്കുന്ന ലഹരി വിരുദ്ധ യാത്രയ്ക്ക് പ്രൌഡ് കേരള...

0
പത്തനംതിട്ട : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നയിക്കുന്ന ...

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

0
കൊച്ചി: ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

തോട്ടമണ്‍ വളവില്‍ വീണ്ടും ഡീസലില്‍ തെന്നി അപകടത്തില്‍ പെട്ട് ഇരുചക്ര വാഹനങ്ങള്‍

0
റാന്നി : തോട്ടമണ്‍ വളവില്‍ വീണ്ടും ഡീസലില്‍ തെന്നി അപകടത്തില്‍...

തിരുവനന്തപുരത്ത് കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍....