കോട്ടാങ്ങൽ : കോട്ടാങ്ങൽ പടയണിയിൽ ചൂട്ടു വെപ്പ്, ചൂട്ടു വലത്ത് എന്നിവക്ക് ശേഷം ആദ്യം എത്തുന്നത് ഗണപതി കോലം ആണ്. ഇന്നലെ കോട്ടാങ്ങൽ, കുളത്തൂർ കരക്കാരുടെ നേതൃത്വത്തി ൽ ചൂട്ടു വലത്തു നടന്നു. കോലം തുള്ളൽ ക്ഷേത്ര മുറ്റത്തു ആരംഭിക്കുന്നത് പടയണിയുടെ മൂന്നും നാലും ദിവസങ്ങളിൽ ഗണപതി കോലത്തിൽ കൂടിയാണ്. പിശാച് കോലം എന്നും ചില സ്ഥലങ്ങളിൽ പറയാറുണ്ട്.
കോട്ടാങ്ങൽ പടയണി യിൽ പഞ്ച കോലങ്ങൾ ആണ് കളത്തിൽ എത്തുന്നത്. തപ്പു മേളത്തിന്‍റെ ആസുരിക താളത്തിൽ, ഗണപതിയും പടി വട്ടവും ചവിട്ടി, ചൂട്ടു കറ്റകളുടെ അകമ്പടിയോടെ , ആർപ്പു വിളികളുടെ ആവേശത്തിൽ ആണ് പഞ്ച കോലങ്ങൾ കളത്തിൽ എഴുന്നള്ളുന്നത്. മുതിർന്ന പടയണി കലാകാരന്മാർ തുള്ളുന്ന ആശാൻ കോലം ആണ് ഗണപതി കോലത്തിലെ മുഖ്യ ആകർഷണം. നിരവധി ചുവടുകളും, അഭ്യാസ മുറകളും കാട്ടുന്ന ആശാൻ കോലം കരക്കാരെ വിസ്മയിപ്പിക്കാറുണ്ട്.
ഇന്ന് രാത്രി 11 മണിക്ക് കുളത്തൂർ കരയുടെയും നാളെ രാത്രി 11 മണിക്ക് കോട്ടാങ്ങൽ കരയുടെയും ഗണപതി കോലങ്ങൾ കളത്തിൽ എത്തും. 25,26 അടവി പള്ളിപ്പാനയും നടക്കും. 27,28 വലിയ പടയണി നടക്കും. വലിയ പടയണി നാളുകളിൽ വേലയും വിളക്കും, മഹാ ഘോഷയാത്ര,തിരുമുമ്പിൽ വേല,തിരുമുഖദർശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]